സ്വർണവിലയുടെ കുതിപ്പ് കാണുമ്പോൾ സമീപകാലത്ത് ഇറങ്ങിയ ‘നരിവേട്ട’ എന്ന ചലച്ചിത്രത്തിലെ പാട്ടാണ് പലർക്കും മൂളാൻ തോന്നുന്നത്.. ‘‘എത്തിത്തൊടാൻ ആവുകില്ല… മാരിവില്ലാണ് നീ’’.
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം പുതിയ ഉയരങ്ങളിലേക്ക് ഓരോ ദിവസവും കുതിച്ചുപായുകയാണ് സ്വർണം. കേരളത്തിൽ ഇന്നു പവനുവില 920 രൂപ കൂടി 89,480 രൂപയായി.
ഇന്നലെ 88,000 ഭേദിച്ച സ്വർണവില, ഇന്നു 89,000വും കടന്നിരിക്കുന്നു. ഇന്നുച്ചയ്ക്ക് 90,000 രൂപ തൊടാനുള്ള സാധ്യതയും അതിശക്തം.
രാജ്യാന്തര സ്വർണവില ഔൺസിന് 4,000 ഡോളറിന് തൊട്ടടുത്ത് എത്തിക്കഴിഞ്ഞു.
ഇന്ന് രാവിലെ 90 ഡോളർ ഉയർന്ന് വില എക്കാലത്തെയും ഉയരമായ 3,977.39 ഡോളറായി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളും പ്രവർത്തനച്ചെലവിന് ഫണ്ടില്ലാതെ ട്രംപിന്റെ സർക്കാർ ഷട്ട്ഡൗണിന്റെ 7-ാം നാളിലേക്ക് കടന്നതുമാണ് സ്വർണത്തിന് നേട്ടമാകുന്നത്.
യുഎസിന്റെ സാമ്പത്തിമേഖലയിൽ പ്രതിസന്ധി കലുഷിതമായതോടെ ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതാണ് സ്വർണവിലയെ മേലോട്ട് നയിക്കുന്നത്.
അതായത് ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഫലത്തിൽ, സ്വർണത്തിന് ഡിമാൻഡ് കൂടിയതോടെ വിലയും പറപറക്കുകയാണ്.
ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,000ന് അടുത്തെത്തി നിൽക്കുന്നത്.
32,600 രൂപ; പവന്റെ ഒറ്റവർഷത്തെ കുതിപ്പ്
2025ൽ ഇതുവരെ പവന് കൂടിയത് 32,600 രൂപ. ഗ്രാമിന് ഗ്രാമിന് 4,075 രൂപയും.
സ്വർണം ആഭരണമായി വാങ്ങുമ്പോഴുള്ള സാമ്പത്തികബാധ്യത ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. 3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി.
പണിക്കൂലി 3 മുതൽ ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 35% വരെയൊക്കെയാകാം. പിന്നെ ഹോൾമാർക്ക് ചാർജുമുണ്ട്.
അത് 53.10 രൂപയാണ്.
∙ ഈ മാസം ഇതുവരെ മാത്രം കേരളത്തിൽ പവന് 3,360 രൂപ ഉയർന്നു; ഗ്രാമിന് കൂടിയത് 420 രൂപ. ∙ ഇന്ന് 5% പണിക്കൂലി പ്രകാരംമ നിങ്ങൾ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നു എന്നിരിക്കട്ടെ, 96,830 രൂപ കൊടുക്കണം.
ഒരു ഗ്രാം സ്വർണാഭരണത്തിന് 12,100 രൂപയും.
∙ അതായത്, 3 പവന്റെ ഒരു മാല വാങ്ങണമെങ്കിൽ പോലും മിനിമം 3 ലക്ഷം രൂപയ്ക്കടുത്താകും.
വെള്ളിക്കും പുതിയ തിളക്കം
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ കയറി ഇന്ന് റെക്കോർഡ് 9,270 രൂപയായി. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് സർവകാല ഉയരമായ 163 രൂപയും.
ചില ജ്വല്ലറികൾ 18 കാരറ്റിന് ഈടാക്കുന്നത് 9,200 രൂപയാണ്; വെള്ളിക്ക് 161 രൂപയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]