
പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി. 4.05 ശതമാനത്തിൽ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എൽഐസി വ്യക്തമാക്കി. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരികൾ വാങ്ങാവുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ് (ക്യുഐപി) വഴിയാണ് കൂടുതൽ ഓഹരികൾ എൽഐസി സ്വന്തമാക്കിയത്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര (Picture Credit: Shutterstock)
25.96 കോടി ഓഹരികൾ എൽഐസിക്ക് പുതുതായി ലഭിച്ചു. ഓരോ ഓഹരിക്കും 57.36 രൂപ വീതമായിരുന്നു ഇടപാട്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരികളുള്ളത് 1.4% താഴ്ന്ന് 57.66 രൂപയിൽ. എൽഐസിയുടേത് 0.36% ഉയർന്ന് 971 രൂപയിലും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]