ഗൂഗിൾ മീറ്റിൽ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ നോട്ടുകൾ കുറിക്കാനും വിട്ടുപോയ വിവരങ്ങൾ ചൂണ്ടിക്കാണിക്കാനുമെല്ലാം സഹായിയെ അവതരിപ്പിച്ച് ഗൂഗിൾ. ഡ്യുയറ്റ് എഐ എന്ന പുതിയ സംവിധാനമാണ് ഗൂഗിൾ മീറ്റിന്റെ ഭാഗമാകുന്നത്. അൽപനേരത്തേക്ക് മീറ്റിങ്ങിൽ ശ്രദ്ധിക്കാനാകാതെ പോയാൽ ആ സമയത്ത് സംഭവിച്ചതെന്താണെന്നതിന്റെ ചുരുക്കവും ഡ്യുയറ്റ് എഐ നൽകും. മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഡ്യുയറ്റ് എഐയുടെ സഹായത്തോടെ മീറ്റിങ്ങിൽ സാന്നിധ്യമറിയിച്ച് വിവരങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്. ഗൂഗിൾ മീറ്റിലേക്കുള്ള ഇൻവൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ‘അറ്റൻഡ് ഫോർ മി’ ഓപ്ഷൻ തിരഞ്ഞെടുത്താൽ ഡ്യുയറ്റ് എഐ യോഗത്തിൽ പങ്കെടുത്തുകൊള്ളും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവരുടെ ആശയങ്ങളും എഐ യോഗത്തിൽ അവതരിപ്പിക്കും. പരീക്ഷണഘട്ടത്തിലുള്ള സൗകര്യം അടുത്ത വർഷത്തോടെയേ ലഭ്യമാകൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]