
ന്യൂഡൽഹി ∙ യുഎസ് തീരുവ ഇരട്ടിയാക്കിയതോടെ വിവിധ വിഭാഗങ്ങളിൽപെട്ട ഉൽപന്നങ്ങൾക്കുമേൽ ഫലത്തിൽ 63.9% വരെ തീരുവ ചുമത്തപ്പെട്ടേക്കാം.
നിലവിലുള്ള തീരുവയ്ക്കു പുറമേയാണ് (എംഎഫ്എൻ താരിഫ്) അധിക തീരുവയായ 50% കൂടി.
ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുക ടെക്സ്റ്റൈൽ വ്യവസായമാണ്. വിവിധയിനം തുണിത്തരങ്ങൾക്കു തീരുവ നിലവിൽ 34.5% മുതൽ 48.4% വരെ.
ഇത് 59% മുതൽ 63.9% വരെയായി ഉയരും. അതേസമയം, ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന ചൈനയ്ക്കും (30%), ബംഗ്ലദേശിനും താരതമ്യേന കുറഞ്ഞ തീരുവയാണുള്ളത്.
മെഷിനറി, പരവതാനി, ഓർഗാനിക് കെമിക്കലുകൾ തുടങ്ങിയവയുടെ കയറ്റുമതിയും വെല്ലുവിളി നേരിടും.
ഈ രംഗത്ത് ഇന്ത്യയുമായി മത്സരിക്കുന്ന മറ്റു പല രാജ്യങ്ങളുടെയും തീരുവ നാമമാത്രമാണ്. ഇത് യുഎസ് വിപണിയിൽ ഇന്ത്യയുടെ മേൽക്കൈ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് ആശങ്ക.
അങ്ങനെ സംഭവിച്ചാൽ കയറ്റുമതിയിൽ 40–50% ഇടിവുണ്ടാകാം.
റഷ്യൻ എണ്ണയുടെ പേരിലുള്ള പിഴത്തീരുവ പ്രാബല്യത്തിലാകാൻ ഓഗസ്റ്റ് 27 വരെ സമയം നൽകിയത് ഇന്ത്യയുമായി ട്രംപ് വീണ്ടും വിലപേശലിന് ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ്. അതിനകം യുഎസുമായി ഒത്തുതീർപ്പുണ്ടാക്കാൻ കഴിയേണ്ടതാണ്.
റഷ്യൻ എണ്ണ വാങ്ങുന്നതു വിപണി സാഹചര്യവും ഊർജസുരക്ഷയും കണക്കിലെടുത്താണെന്ന് ഇന്ത്യ വ്യക്തമാക്കി.
രാജ്യതാൽപര്യം ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അറിയിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]