ഓഹരിയും ദീർഘകാല വളർച്ചയും
ഓഹരി എന്നത് ഒരു കമ്പനിയിലെ ഉടമസ്ഥാവകാശത്തിന്റെ ഒരു അംശമാണെന്ന് അറിയാമല്ലോ. അതുകൊണ്ടുതന്നെ, പ്രമുഖ കമ്പനികളുടെ ഓഹരികളുടെ ഉടമസ്ഥത ലഭിക്കുന്നത് നല്ലകാര്യവുമാണ്.
താൽക്കാലികമായി വില ഇടിഞ്ഞാലും ദീർഘകാലത്തിൽ വില കൂടാനും ലാഭവിഹിതം കിട്ടാനും സാധ്യതയുമുണ്ട്.
ഓഹരി വിപണിയിൽ ഇപ്പോഴത്തെ (2026ലെ) വലിയ ഇടിവ് കൂടാതെ കഴിഞ്ഞ 47 വർഷത്തിനിടെ ഏഴ് വലിയ ഇടിവുകൾ ഉണ്ടായിട്ടുണ്ട്. അവയിൽ പലതും ഇപ്പോഴത്തേതിനേക്കാൾ തീവ്രമായിരുന്നു.
ഈ ഇടിവുകൾ എല്ലാം താൽക്കാലികമായിരുന്നുവെന്നതാണ് ഓഹരി വിപണിയുടെ ചരിത്രവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും നമ്മെ പഠിപ്പിക്കുന്നത്.
സെൻസെക്സ് നൽകുന്ന ചരിത്രപാഠം
ഇന്ത്യയിലെ ഏറ്റവും വലിയ 30 കമ്പനികളുടെ ആകെ വിപണി മൂല്യം പ്രതിഫലിപ്പിക്കുന്ന BSE Sensex 1979ലെ 100ൽ നിന്ന് 2026 മാർച്ച് അവസാനം 71,947 ആയി ഉയർന്നത്, ‘താൽക്കാലികമായ’ ഇത്തരം ഇടിവുകളിലൂടെ കടന്നുപോയതിന് ശേഷമാണ്. നാല് മാസം മുൻപ് സെൻസെക്സ് 86,000 കടന്നിരുന്നു.
1979ലെ 100ൽ നിന്ന് 71,947 വരെ ഉയർന്നതിന്റെ വാർഷിക സംയോജിത വളർച്ചാനിരക്ക് (CAGR) 15% ആണ്. കമ്പനികൾ നൽകുന്ന ലാഭവിഹിതം (Dividend) ഉൾപ്പെടുത്താതെയുള്ള കണക്കാണ് ഇത്.
1979 മുതൽ ഇങ്ങോട്ട് സെൻസെക്സ് ഒമ്പത് തവണ ഇരട്ടിച്ചു.
ഒമ്പതാമത്തെ ഇരട്ടിക്കൽ 2021 ഫെബ്രുവരിയിൽ. അന്ന് സെൻസെക്സ് 51,200ൽ എത്തി. അമേരിക്കയിൽ 4 വരിയുടെയും 6 വരിയുടെയും റോഡുകൾ 1960കളുടെ തുടക്കത്തിൽ തന്നെ നിലവിലുണ്ടായിരുന്നു.
അതിന്റെ അർഥം വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ്. അതിനാൽ സെൻസെക്സ് പത്താമതും ഇരട്ടിക്കും.
അത് എപ്പോഴായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെങ്കിലും. അപ്പോൾ സെൻസെക്സ് 1,02,400 കടക്കും; പതിനൊന്നാം തവണ ഇരട്ടിയാകുമ്പോൾ അത് 2,04,800ലും എത്തും.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ സ്വഭാവം
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം രാജ്യത്തിലെ സാമ്പത്തിക ഭദ്രതയുള്ള മികച്ച കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്.
കമ്പനികളുടെ ചെലവും ചെറിയ ലാഭവും കഴിച്ചുള്ള ലാഭവും മുതലും പണത്തിന്റെ ആവശ്യം വരുമ്പോൾ നമുക്ക് തിരിച്ചു നൽകും.
ഓരോ മ്യൂച്വൽ ഫണ്ടിലുമുള്ള നിക്ഷേപം നിരവധി കമ്പനികളുടെ ഓഹരികൾ വാങ്ങാനായി വിനിയോഗിക്കപ്പെടുന്നു. 25 കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ മുതൽ 250 കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ വരെയുണ്ട്.
എല്ലാ മുട്ടയും ഒരു കുട്ടയിൽ ഇടാൻ പാടില്ല എന്നതുകൊണ്ടാണ് വിവിധ കമ്പനികളുടെ ഓഹരികളിലായി നിക്ഷേപം വിഭജിക്കുന്നത്.
മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന്റെ അളവ് അതത് ഫണ്ടുകളുടെ യൂണിറ്റുകളാണ്. നിക്ഷേപിച്ച തുക ഉപയോഗിച്ച് വാങ്ങുന്ന ഓഹരികളുടെ അതിസൂക്ഷ്മ അംശങ്ങളാണ് ഓരോ യൂണിറ്റിലും ഉൾക്കൊള്ളുന്നത്.
നിക്ഷേപിക്കുന്ന സമയത്തെ വിലയ്ക്ക് യൂണിറ്റുകൾ വാങ്ങി, പണം ആവശ്യമായപ്പോൾ അന്നത്തെ വിലയ്ക്ക് അവ തിരിച്ചു വിൽക്കുകയാണ് നിക്ഷേപകർ ചെയ്യുന്നത്.
വിപണി ഇടിവും നിക്ഷേപാവസരവും
ഓഹരിക്കമ്പോളത്തിൽ ഇടിവ് സംഭവിക്കുമ്പോൾ ഫണ്ടുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഓഹരികളുടെ വില പൊതുവേ കുറയും. അതിന്റെ ഫലമായി യൂണിറ്റുകളുടെ വിലയും കുറയും.
അതിലൂടെ പുതിയ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് കൂടുതൽ യൂണിറ്റുകൾ ലഭിക്കും. എസ്ഐപി, എസ്ടിപി തുടങ്ങിയ രീതികളിലൂടെ നിക്ഷേപിക്കുന്നവർക്കും ഇത് ഗുണകരമാണ്. അതിനാൽ ഓഹരിക്കമ്പോളത്തിലെ ഇടിവുകൾ അധിക നിക്ഷേപത്തിനുള്ള നല്ല അവസരങ്ങളായി കാണാം- നിക്ഷേപിച്ച തുക ഹ്രസ്വകാല ആവശ്യങ്ങൾക്ക് വേണ്ടതല്ലെങ്കിൽ.
നിക്ഷേപത്തിൽ നിന്നുള്ള വരുമാനം
ഹ്രസ്വകാല നേട്ടം ചിലപ്പോൾ കൂടുതലായിരിക്കാം; ചിലപ്പോൾ കുറവായിരിക്കാം; ചില അവസരങ്ങളിൽ നെഗറ്റീവായിരിക്കാനും സാധ്യതയുണ്ട്.
പരിഭ്രാന്തരാകരുത്. പെട്ടെന്ന് ആവശ്യമായി വരാവുന്ന പണം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് അഭികാമ്യമല്ല.
ദീർഘകാലാടിസ്ഥാനത്തിൽ ലാഭത്തിന്റെ തോത് സ്ഥിരതയിലേക്ക് നീങ്ങും. അത് 15 ശതമാനത്തിന് ചുറ്റുവട്ടത്തിൽ – അഥവാ 12% മുതൽ 18% വരെ – ആയിരിക്കും.
നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന വാർഷിക വളർച്ചാനിരക്കിൽ ചെറിയൊരു വർധന പോലും നാളത്തെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമ്പത്ത് സൃഷ്ടിയിൽ ഹ്രസ്വകാലങ്ങളിൽ പോലും ഗണ്യമായ മാറ്റം ഉണ്ടാക്കും.
ദീർഘകാലത്തിൽ ഈ മാറ്റത്തിന്റെ ഫലം അപരിമിതവും അതിശയകരവുമായിരിക്കും. ഇതിന് കാരണം ലോകത്തെ എട്ടാമത്തെ അതിശയമായി വിശേഷിപ്പിക്കപ്പെടുന്ന ‘പവർ ഓഫ് കോംപൗണ്ടിങ്’ ആണ്.
സുരക്ഷയും നിയന്ത്രണവും
ഏഴ് സ്ഥാപനങ്ങൾ ഏകോപിച്ചാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം നടത്തുന്നത്.
നിക്ഷേപകരുടെ – ജനങ്ങളുടെ – താൽപര്യം സംരക്ഷിക്കാനാണ് ഇത്തരം ഒരു ഘടന ഗവണ്മെന്റ് വ്യവസ്ഥചെയ്തിട്ടുള്ളത്.
പ്രായോഗിക നിർദേശം
ഓഹരിക്കമ്പോളത്തിലെ സാഹചര്യങ്ങളും ദേശിയ-അന്തർദേശീയ സാമ്പത്തിക പ്രവണതകളും പരിഗണിച്ച് ഉചിതമായ നിക്ഷേപതന്ത്രങ്ങൾ രൂപപ്പെടുത്താനും അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കാനും ഈ മേഖലയിൽ അറിവും പരിചയവും ഉള്ളവരുടെ സഹായം തേടുന്നത് ഉചിതമാണ്.
നിഗമനം
ഓഹരിക്കമ്പോളത്തിലെ ഇടിവുകൾ (market corrections) – തിരുത്തലുകൾ മാർക്കറ്റിന്റെ സ്വഭാവമാണ്. അതിന്റെ മനോഹാരിതയാണ്.
ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻവേണ്ട സമ്പത്ത് സൃഷ്ടിക്കാനുള്ള അധിക അവസരമാണ്. (ലേഖകൻ സിആർജി വെൽത്ത്, സിആർജി അക്കാഡി ഓഫ് ഫിനാൻസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ്) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

