തിരുവനന്തപുരം • സംസ്ഥാന സർക്കാരിന്റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ പിന്മാറി.
2,023 ഹോട്സ്പോട്ടുകളുടെ കരാർ 5 വർഷത്തേക്ക് 41.97 കോടി രൂപയ്ക്കു ബിഎസ്എൻഎലിനു നൽകി.
2,000 ഹോട്സ്പോട്ടുകൾ ആരംഭിക്കുന്നതിന് ഓപ്പൺ ടെൻഡർ വിളിക്കാനും തീരുമാനിച്ചു. സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് അവകാശപ്പെടുന്ന കെ ഫോണിനെ സർക്കാർ തന്നെ വിശ്വസിക്കുന്നില്ലെന്നതിനു തെളിവാണ് ഈ നീക്കം.
ആരംഭിക്കാനിരിക്കുന്നത് ഉൾപ്പെടെ 4,023 ഹോട്സ്പോട്ടുകൾക്കായി 133 കോടി രൂപയുടെ പദ്ധതി നിർദേശം കെ ഫോൺ 2 വർഷം മുൻപു തന്നെ ഐടി മിഷനു സമർപ്പിച്ചിരുന്നു.
ഐടി മിഷൻ നൽകിയ ശുപാർശ സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും നടപ്പാക്കാൻ നടപടിയെടുത്തില്ല. 2018ൽ പബ്ലിക് വൈഫൈയുടെ സിസ്റ്റം ഇന്റഗ്രേറ്ററായി 5 വർഷത്തേക്കു ചുമതലപ്പെടുത്തിയിരുന്ന ബിഎസ്എൻഎലിന്റെ കാലാവധി 2023ൽ അവസാനിച്ചശേഷം 6 മാസം വീതം ഇവർക്കു നാലുവട്ടം നീട്ടി നൽകി.
കെ ഫോണിനെ ഏൽപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതു വരെ നീട്ടുന്നുവെന്നായിരുന്നു അന്നു വിശദീകരിച്ചിരുന്നത്.
ബിഎസ്എൻഎലിനെക്കാൾ നിരക്കു കൂടുതലാണെങ്കിലും അവർ 10 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകുമ്പോൾ, 100 എംബിപിഎസ് നൽകാമെന്നായിരുന്നു കെ ഫോണിന്റെ വാഗ്ദാനം.
2 വർഷം താമസിപ്പിച്ച ശേഷമാണു കെ ഫോണിന്റെ പദ്ധതി നിർദേശം സർക്കാർ തള്ളുന്നത്. പുതിയ കരാർ പ്രകാരം 50 എംബിപിഎസ് ബാൻഡ്വിഡ്ത്ത് ബിഎസ്എൻഎൽ നൽകും.
5 വർഷത്തേക്കുള്ള കരാറാണെന്നതിനാൽ അതുവരെ കെ ഫോണിന് ഒരു സാധ്യതയുമില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

