
ഫെബ്രുവരിയിൽ വാഹന വിൽപന 7% കുറഞ്ഞു | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | February Vehicle Sales Plunge 7% in India | FADA Report | Malayala Manorama Online News
വാഹന വിപണിക്ക് നിരാശയുടെ ഫെബ്രുവരി; എല്ലാ വിഭാഗങ്ങളും നേരിട്ടത് നഷ്ടം
Published: March 07 , 2025 03:28 PM IST
1 minute Read
Representative Image. Image Credits: oatawa/istockphoto.com
ന്യൂഡൽഹി∙ ഫെബ്രുവരിയിൽ രാജ്യത്തെ വാഹന വാഹന വിൽപനയിൽ 7% ഇടിവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ). ആഭ്യന്തര വിപണിയിൽ ഡീലർമാരിലൂടെ ആകെ 18,99,196 വാഹനങ്ങളാണ് വിൽപന നടത്തിയത്. 2024 ഫെബ്രുവരിയിൽ ഇത് 20,46,328 വാഹനങ്ങളായിരുന്നു.
എല്ലാ വിഭാഗം വാഹനങ്ങളുടെയും വിൽപന കുറഞ്ഞതായി ഫാഡ പ്രസിഡന്റ് സി.എസ്. വിഗ്നേശ്വർ പറഞ്ഞു. കാർ വിൽപനയിൽ 10% ഇടിവാണ്. വിറ്റത് 3,03,398 യൂണിറ്റുകൾ. ടൂ വീലറുകളുടെ വിൽപനയിടിവ് 6%. വിൽപന 13,53,280 വാഹനങ്ങൾ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Vehicle sales in India dropped 7% in February, according to the FADA report. Car sales experienced a steeper decline, while two-wheeler sales also decreased.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
507h4hf5g7tgt197uc2npina0r mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-auto-vehiclesales 1uemq3i66k2uvc4appn4gpuaa8-list mo-auto-fada