
‘പ്രീമിയം ലൈറ്റ്’ പ്ലാനുമായി യൂട്യൂബ് വരുന്നു | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | YouTube Premium Lite | Cheaper Subscription Arrives in India | Malayala Manorama Online News
യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശില്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത; വരുന്നു ‘പ്രീമിയം ലൈറ്റ്’
Published: March 07 , 2025 03:38 PM IST
1 minute Read
ന്യൂഡൽഹി ∙ യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്.
Image Credit: Canva
പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച് സബ്സ്ക്രൈബർ എണ്ണം കൂട്ടുകയാണ് യൂ ട്യൂബിന്റെ ലക്ഷ്യം. പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത.
സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാൽ മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. കൂടാതെ പിക്ചർ ഇൻ പിക്ചർ, ഓഫ് സ്ക്രീൻ പ്ലേയിങ് തുടങ്ങിയ ഫീച്ചറുകളും ലൈറ്റിൽ ലഭ്യമാകില്ല. നിലവിൽ യുഎസിൽ പരീക്ഷിക്കുന്ന പ്ലാൻ ഇന്ത്യയിൽ വൈകാതെ ലഭ്യമാകും. 89 രൂപയായിരിക്കും പ്രീമിയം ലൈറ്റ് പ്ലാൻ നിരക്ക്. നിലവിൽ യൂ ട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്.
English Summary:
YouTube Premium Lite offers a budget-friendly way to enjoy YouTube with reduced ads. This new plan, launching in India at ₹89, provides ad-free viewing for most content but excludes features like Picture-in-Picture.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
127v2pjutn7e2jnmgiorovrp12 mo-technology-youtube mo-premium mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]