സോവറിൻ ഗോൾഡ് ബോണ്ടുകൾ കാലാവധിയെത്തുന്നതിന് മുമ്പ് തിരിച്ചെടുക്കാനുള്ള അടുത്ത തീയതി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2021 ഫെബ്രുവരി ഒമ്പതിന് ഇഷ്യൂ ചെയ്ത സീരീസിലെ ബോണ്ടുകൾ 2026 ഫെബ്രുവരി ഒമ്പതിന് പിൻവലിക്കാം.
സ്വർണ ബോണ്ടുകളുടെ സാധാരണ കാലാവധി എട്ട് വർഷമാണ്. എന്നാൽ ഇഷ്യൂ ചെയ്ത് അഞ്ച് വർഷം പൂർത്തിയാക്കിയാൽ കാലാവധി എത്താതെ പിൻവലിക്കാനുള്ള സൗകര്യമുണ്ട്.
ഓഫ്ലൈൻ നിക്ഷേപകർക്ക് ഗ്രാമിന് 4,912 രൂപ നിരക്കിലാണ് 2020–21 സീരീസിലെ ഗോൾഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്തത്.
ഡിജിറ്റൽ മാർഗത്തിലൂടെ വാങ്ങിയവർക്ക് ഗ്രാമിന് 50 രൂപ വച്ച് ഡിസ്കൗണ്ട് ലഭിച്ചിരുന്നു. ഗ്രാമിന് 4,862 രൂപയാണ് ഇവർ അടച്ചത്.
ജനുവരിയിൽ അഞ്ച് വർഷം പൂര്‍ത്തിയാകുന്ന 2020–21 സീരീസ് 11ലെ ബോണ്ടുകൾക്ക് ഗ്രാമിന് 15,374 രൂപയാണ് ലഭിക്കുക. ഫെബ്രുവരി 4,5,6 തീയതികളിലെ സ്വർണവിലയുടെ ശരാശരി അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നത്.
അതായത് ഈ സീരീസിൽ ഗോൾഡ് ബോണ്ട് വാങ്ങിയവർ ഇപ്പോൾ പിൻവലിച്ചാൽ 216 ശതമാനമാണ് നേട്ടം ലഭിക്കുക. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരു ലക്ഷം രൂപയുടെ ബോണ്ട് വാങ്ങിയ ആൾക്ക് 3.16 ലക്ഷം രൂപ തിരികെ ലഭിക്കും.
ഇതിന് പുറമെ ഗോൾഡ് ബോണ്ടുകൾക്ക് റിസർവ് ബാങ്ക് 2.5 ശതമാനം പ്രതിമാസ പലിശയും നൽകുന്നുണ്ട്.
വർഷത്തിൽ രണ്ട് തവണയാണ് പലിശ തുക നിക്ഷേപകന്റെ അക്കൗണ്ടിലെത്തുന്നത്.
എന്താണ് ഗോള്‍ഡ് ബോണ്ട്?
സ്വർണത്തിന് തുല്യമായ കടപത്രങ്ങളിൽ നിക്ഷേപ അവസരം ഒരുക്കിയ പദ്ധതിയാണിത്. 2015 നവംബറിലാണ് തുടക്കം.
എട്ട് വർഷമായിരുന്നു ബോണ്ടുകളുടെ കാലാവധി. അഞ്ച് വർഷം കഴിഞ്ഞാൽ പിൻവലിക്കാനുള്ള സൗകര്യമുണ്ട്. സ്വര്‍ണ ഇറക്കുമതിയും ഉപഭോഗവും കുറയ്ക്കാനും അതിലൂടെ രാജ്യത്തിന്റെ കമ്മിഭാരം കുറയ്ക്കാനുമായിരുന്നു ലക്ഷ്യം.
കേന്ദ്രസർക്കാരിന് വേണ്ടി റിസർവ് ബാങ്കാണ് ബോണ്ടുകൾ പുറത്തിറക്കിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇതിലെത്തിയത്.
എന്നാൽ സ്വർണവില കുത്തനെ കയറിയതോടെ സർക്കാർ ഈ പദ്ധതി നിർത്തലാക്കി. ബോണ്ടിൽ നിക്ഷേപിച്ചവർക്കാകട്ടെ വൻ നേട്ടമാണ് ലഭിച്ചത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

