റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കുമെന്ന് യുഎസ്. ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ യുഎസ് സര്ക്കാർ പാനലിനാണ് ഇതിന്റെ ചുമതല.
നേരിട്ടോ അല്ലാതെയോ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്താൽ 25 ശതമാനം താരിഫ് പുനസ്ഥാപിക്കും. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റഷ്യൻ ക്രൂഡ് ഓയിൽ വിഷയത്തിൽ വിദേശകാര്യന്ത്രാലയം പ്രതികരിക്കുമെന്നാണ് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം.
2023–24 സാമ്പത്തിക വർഷം മുതൽ റഷ്യയാണ് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം.
മറ്റ് രാജ്യങ്ങളേക്കാൾ മികച്ച ഡിസ്ക്കൗണ്ടും റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നു. എന്നാല് കുറച്ച് മാസങ്ങളായി റഷ്യൻ എണ്ണയുടെ ഇറക്കുമതി പതിയെ കുറയുകയാണെന്നാണ് കണക്ക്. ജനുവരിയിൽ പ്രതിദിനം 1.12 മില്യൻ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്നെത്തിച്ചത്.
ഡിസംബറിൽ ഇത് 1.2 മില്യൻ ബാരലായിരുന്നു. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ക്രൂഡ് ഓയിൽ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടർന്നോടെ യുഎസ് 25 ശതമാനം അധിക തീരുവ കൂടി ചുമത്തി. പുതിയ ധാരണ പ്രകാരം 25 ശതമാനം അധിക തീരുവ യുഎസ് കുറച്ചിട്ടുണ്ട്.
ശരിയല്ലെന്ന് വിദഗ്ധർ
അതേസമയം, ഇന്ത്യയുടെ ക്രൂഡ് ഓയിൽ വാങ്ങൽ നിരീക്ഷിക്കുമെന്ന യുഎസ് പ്രസ്താവനയ്ക്കെതിരെ വിദഗ്ധർ രംഗത്തെത്തി.
അമേരിക്കയുടെ നീക്കം രാഷ്ട്രീയ ഭീഷണിയാണെന്നും നയതന്ത്രതലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നും മുൻ വിദേശ സെക്രട്ടറി കൻവാൽ സിബൽ പറഞ്ഞു. റഷ്യയുമായി സാമ്പത്തിക ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.
ഇന്ത്യയ്ക്ക് മേലുള്ള വിലക്ക് ന്യായീകരിക്കാനാവുന്നതല്ല. യുഎസുമായുള്ള വ്യാപാരവും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ നിരീക്ഷണം ഇന്ത്യയിൽ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ അശോക് സജ്ജനാറും പറയുന്നു.
ഭാവിയിലും ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താമെന്ന സാധ്യത തുറന്നിടുന്നതാണ് യുഎസ് നിരീക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. ഊർജ മേഖലയിൽ ഇന്ത്യയുടെ സാധ്യതകളെ ബാധിക്കാൻ ഇത് ഇടയാക്കും.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമായി പ്രതിപക്ഷം ഇതിനെ ചിത്രീകരിക്കും. യുഎസ് വ്യാപാര കരാർ വിഷയത്തിൽ രാജ്യത്തിനുള്ളിൽ ഐക്യമുണ്ടാക്കാൻ സർക്കാർ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

