ന്യൂഡൽഹി . അങ്കണവാടി മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെ സ്മാർട്ട് ക്ലാസ്റൂം ഒരുക്കുന്നതിന് യുപിയിലും ഡൽഹിയിലുമായി മൊത്തം 100 കോടി രൂപയുടെ പദ്ധതികൾക്ക് കെൽട്രോൺ കരാർ ഒപ്പിട്ടു.
ഡൽഹിയിൽ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമുള്ള പദ്ധതി 1986 മുതൽ കെൽട്രോണാണ് കൈകാര്യം ചെയ്തിരുന്നത്. ഇതിനുള്ള കരാർ 2013ൽ അവസാനിച്ചു.
ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്ക് 70 കോടി രൂപയുടേതാണ് കരാർ.
നാലു മാസത്തിനകം മൊത്തം 2,107 സ്മാർട്ട് ക്ലാ സ്റൂമുകൾ സജ്ജമാക്കും. 75 ഇഞ്ച് വലുപ്പമുള്ള ഇന്ററാക്ടീവ് ഡിസ്പ്ലേ പാനൽ സ്ഥാപിക്കും.
സ്മാർട്ട് ക്ലാസ് റൂമുകളുടെ പരിപാലനവും അധ്യാപകർക്കുള്ള പരിശീലനവും കെൽട്രോണിന്റെ ചുമതലയാണ്. യുപിയിലെ 10,088 അങ്കണവാടികൾ സ്മാർട്ടാക്കാനുള്ള പദ്ധതി 30 കോടിയുടേതാണ്.
1986ൽ ഡൽഹിയിൽ റീജനൽ ഓഫിസ് തുറന്ന കെൽട്രോൺ മികച്ച രീതിയിൽ ട്രാഫിക് സിഗ്നൽ പദ്ധതി മുന്നോട്ടുകൊണ്ടുപോയിരുന്നു.
അൻപതിലേറെ ജീവനക്കാരാണ് ഡൽഹിയിലുണ്ടായിരുന്നത്. എന്നാൽ, ഡൽഹിയിലെ ഒരു സ്ഥാപനം കുറഞ്ഞ തുകയ്ക്ക് 2013ൽ കരാർ നേടി.
ഡൽഹിയിലെ ചില റോഡുകളിൽ എഐ അധിഷ്ഠിത വേഗനിയന്ത്രണ സംവിധാനം നടപ്പാക്കാൻ കരാർ ലഭിച്ചു.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഉത്തരേന്ത്യൻ മേഖലകളിലെ ഹാജർ സംവിധാനം. ബിഹാർ സ്കൂൾ പരീക്ഷാ ബോർഡിന്റെ സോഫ്റ്റ്വെയർ തയാറാക്കൽ തുടങ്ങിയ പദ്ധതികളും ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി ബ്രാഞ്ച് മേധാവി രഞ്ജിത് ജോയ് പറഞ്ഞു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) 561 ഗോഡൗണുകളിലെയും നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചതും പ്രവർത്തിപ്പിക്കുന്നതും കെൽട്രോണാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

