സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി.
പവൻ വില 2,120 രൂപ വർധിച്ച് 1,14,840 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നതോടെയാണിത്.
ഔൺസിന് 100 ഡോളറോളം വർധിച്ച് 4,996 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ സ്വർണവില. വീണ്ടും ബുൾ റൺ തുടർന്നാൽ വില ഈ വർഷം പകുതിയോടെ 6,200 ഡോളർ കടക്കുമെന്നാണ് പ്രവചനം.
കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 220 രൂപ വർധിച്ച് 11,865 രൂപയിലെത്തി.
വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 285 രൂപയിലെത്തി. സംസ്ഥാനത്തെ ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 11,795 രൂപയ്ക്കും വിൽക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങളായി ചാഞ്ചാടികളിച്ചിരുന്ന സ്വർണവില കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ ഉയർന്നിരുന്നു.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വീണ്ടും വഷളായത്, അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞത് എന്നിവ ഡിമാൻഡ് കൂട്ടി. സ്വർണം വാങ്ങാൻ തയാറാകുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് സൂചന.
ഒമാനിൽ നടക്കുന്ന യുഎസ് – ഇറാൻ ചർച്ചയാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്.
വീണ്ടും ബുൾ റണ്ണിന്
അതേസമയം, സ്വർണം അടുത്ത കയറ്റത്തിന് തയാറെടുക്കുന്നുവെന്നാണ് ചില സാമ്പത്തിക സ്ഥാപനങ്ങൾ പറയുന്നത്. സ്വർണത്തിലെ ഉയർന്ന ഡിമാൻഡ് സൂചിപ്പിച്ച് ചൈനീസ് കേന്ദ്രബാങ്കിന്റെ സ്വർണം വാങ്ങൽ 15–ാം മാസവും തുടരുകയാണ്.
ജനുവരി അവസാനത്തെ കണക്ക് പ്രകാരം രാജ്യത്തെ കേന്ദ്രബാങ്കിൽ 74.19 മില്യൻ ട്രോയ് ഔൺസ് സ്വർണമുണ്ട്. ഇതിന്റെ മൂല്യം 369.58 ബില്യൻ ഡോളറായി ഉയർന്നു.
കഴിഞ്ഞ മാസം 5,600 ഡോളർ വരെ എത്തിയ സ്വർണം പുതിയ ഫെഡ് ചെയർമാന്റെ നിയമന പ്രഖ്യാപനത്തിന് പിന്നാലെ 4,400 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.
ആഭരണം വാങ്ങാൻ
ഇന്നത്തെ വിലയില് സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,120 രൂപയെങ്കിലും വേണ്ടി വരും. പത്ത് ശതമാനം പണിക്കൂലിയും നികുതിയും ഹോൾ മാർക്കിങ് ചാർജും ചേർത്തുള്ള തുകയാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

