മുംബൈ ∙ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 7.4% വളർച്ച നേടുമെന്ന് ഫിച്ച് റേറ്റിങ്സ്. നേരത്തെ 6.9 ശതമാനം വളരുമെന്നായിരുന്നു അനുമാനം.
ജിഎസ്ടി ഇളവു മൂലം ആഭ്യന്തര ഉപഭോഗത്തിലുണ്ടായ ഉണർവാണ് വളർച്ച നിരക്കു കൂടാൻ പ്രധാനമായും സഹായകരമാകുകയെന്നും ഫിച്ച് അനുമാനിക്കുന്നു.
അടുത്ത സാമ്പത്തിക വർഷം 6.4 ശതമാനമായിരിക്കും ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്കെന്നാണ് ഫിച്ചിന്റെ അനുമാനം. ശരാശരി വിലക്കയറ്റത്തോത് 1.5 ശതമാനമായിരിക്കുമെന്നും വിലയിരുത്തലുണ്ട്.
8.2% എന്ന രണ്ടാംപാദത്തിലെ ഉയർന്ന ജിഡിപി വളർച്ച നിരക്കു പുറത്തുവന്നതിനു പിന്നാലെയാണ് ഫിച്ചിന്റെ അനുമാനം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

