മുംബൈ ∙വ്യവസായ ലോകത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചാണു രാജ്യം മുഴുവൻ സാന്നിധ്യമുള്ള വെസ്റ്റ്സൈഡ് റീട്ടെയ്ൽ ശൃംഖലയുടെ ‘മാതാവ്’ സിമോൺ ടാറ്റ കടന്നുപോകുന്നത്. രാജ്യത്തെ ആദ്യത്തെ കോസ്റ്റിമെറ്റിക് ബ്രാൻഡ് ‘ലാക്മെ’യെ ജനകീയമാക്കിയ ബുദ്ധികേന്ദ്രം കൂടിയാണ് സിമോൺ.
ടാറ്റ എന്ന വിലാസം പേരിൽ ചേർത്തു വീട്ടിൽ ഒതുങ്ങിക്കൂടുന്നതിനു പകരം പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുകയായിരുന്നു അവർ.
വിദേശ സൗന്ദര്യവർധക വസ്തുക്കൾക്കു പകരം ഇന്ത്യക്കാർക്കു സ്വന്തം ബ്രാൻഡ് വേണമെന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്വപ്നം ടാറ്റ ഗ്രൂപ്പ് സഫലമാക്കിയപ്പോഴാണു ലാക്മെ ആരംഭിക്കുന്നത്.
സിമോണിന്റെ നേതൃത്വത്തിൽ ലാക്മെ ടാറ്റയുടെ നിഴലിൽ നിന്ന് പ്രശസ്തിയുടെ റാംപിലേക്ക് ചുവടുവച്ചു. ഒട്ടേറെ സൗന്ദര്യ വർധക വസ്തുക്കളുമായി ബ്രാൻഡ് കളം നിറഞ്ഞപ്പോഴും അണിയറയിലെ ബ്യൂട്ടീഷ്യനെപ്പോലെ സിമോൺ പ്രശസ്തിയിൽ നിന്നു മാറിനിന്നു.
1996ൽ ലാക്മെയെ ഹിന്ദുസ്ഥാൻ ലീവറിനു കൈമാറിയതു ടാറ്റയുടെ മറ്റൊരു ബ്രാൻഡിന്റെ ഉദയത്തിനു വഴിയൊരുക്കി. ബ്രാൻഡിങ്, മാർക്കറ്റിങ് പരിചയം മൂലധനമാക്കി ‘ടാറ്റ ട്രെന്റ്’ കമ്പനി സ്ഥാപിച്ച സിമോൺ അവയും വൻ വിജയമാക്കി.
2006ൽ വിരമിച്ച സിമോൺ, ടാറ്റ ഗ്രൂപ്പ് ട്രസ്റ്റുകളുടെ നേതൃനിരയിലേക്കു നീങ്ങി സാമൂഹിക പ്രവർത്തനത്തിൽ സജീവമായി. പ്രായം വകവയ്ക്കാതെ കഴിഞ്ഞ കൊല്ലം രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

