അന്ന് പുട്ടിൻ ദേഷ്യത്തോടെ ഒലേഗ് ഡെരിപാസ്കയോട് ചോദിച്ചു: ‘‘നിങ്ങളുടെ അത്യാർത്തിയും സ്വാർഥതയും ആയിരക്കണക്കിന് പേരെയാണ് ബന്ദികളെപ്പോലെയാക്കിയത്. പ്രഫഷണലിസമില്ല.
സമൂഹത്തോട് ഒരു ഉത്തരവാദിത്തവുമില്ല. ഈ സമ്മതപത്രത്തിൽ നിങ്ങളുടെ ഒപ്പ് ഞാൻ കണ്ടില്ലല്ലോ.
ഒപ്പ് ഇടുന്നുണ്ടോ അതോ ഞാനെന്റെ വഴി നോക്കണോ?’’
പുട്ടിന്റെ ആ ഒരൊറ്റ ഡയലോഗിൽ വീണുടഞ്ഞത് ചില ഫാക്ടറി ഉടമകളുടെ കടുംപിടിത്തമായിരുന്നു. ആശ്വാസം ലഭിച്ചത് ഒരു നഗരത്തിലെ 23,000ൽപ്പരം വരുന്ന തൊഴിലാളി കുടുംബങ്ങൾക്കും.
ഇന്ത്യയുടെ വ്യോമഗതാഗതത്തെയാകെ താറുമാറാക്കി ഇൻഡിഗോ നേരിടുന്ന സർവീസ് പ്രതിസന്ധിക്കിടെ, ഒരു പ്രശ്നത്തിന് അതിവേഗം എങ്ങനെ പരിഹാരം കാണാമെന്ന് ചൂണ്ടിക്കാട്ടി എക്സിൽ ഒരാൾ പോസ്റ്റ് ചെയ്ത വിഡിയോയാണ് ഈ പശ്ചാത്തലത്തിൽ ക്ഷണനേരംകൊണ്ട് വൈറലായത്.
വിഡിയോയുടെ പശ്ചാത്തലം ഇങ്ങനെ:
വർഷം 2009.
റഷ്യൻ വ്യവസായ നരഗമായ പികല്യോവോയിലാണ് സംഭവം.
വേതനത്തർക്കത്തെ തുടർന്ന് നഗരത്തിലെ ചില ഫാക്ടറികൾ ഉടമകൾ അടച്ചുപൂട്ടി. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
പ്രശ്നം പരിഹരിക്കാൻ പ്രസിഡന്റ് പുട്ടിൻ നേരിട്ടിറങ്ങി. കൈയിൽ ചില കടലാസുകളും കരുതിയിരുന്നു.
ഫാക്ടറി ഉടമകളുമായി നടത്തിയ യോഗത്തിൽ പുട്ടിൻ അവർക്ക് ആ കടലാസുകൾ (പ്രശ്ന പരിഹാരത്തിനുള്ള നിബന്ധനകളടങ്ങിയ കരാർ) നൽകി.
തുർന്നായിരുന്നു, അദ്ദേഹം അവർക്കുനേരെ ക്രുദ്ധനായി സംസാരിച്ചത്. ഫാക്ടറി ഉടമകളിലൊരാളും ശതകോടീശ്വരനുമായ ഒലേഗ് ഡെരിപാസ്കയോട് പുട്ടിൻ പറഞ്ഞു:
‘‘
ഈ പേപ്പറിൽ നിങ്ങളുടെ ഒപ്പ് ഞാൻ കണ്ടില്ലല്ലോ.
ഒപ്പിടുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഫാക്ടറി നടത്താം. അതല്ലെങ്കിൽ നിങ്ങളില്ലാതെ ആ ഫാക്ടറി നടത്താൻ എനിക്കറിയാം.
ഇങ്ങോട്ടുവന്ന് വേഗം ഒപ്പുവയ്ക്കൂ
’’. കേട്ടപ്പാടെ ഡെരിപാസ്ക പുട്ടിന്റെ അടുത്തെത്തി.
പുട്ടിൻ സ്വന്തം പോക്കറ്റിൽനിന്ന് പേനയെടുത്ത് അയാൾക്കുനേരെ നീട്ടി.
പേന വാങ്ങി, ഒപ്പുവച്ചശേഷം ഒന്നും മിണ്ടാതെ തിരികെ സീറ്റിലേക്ക് നീങ്ങിയ ഡെരിപാസ്കയോട് പുട്ടിൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു:
‘‘
എന്റെ പേന തിരിച്ചുതരൂ
’’. ദിവസങ്ങൾ നീണ്ട
പ്രതിസന്ധി വെറും നിമിഷങ്ങൾകൊണ്ട് പുട്ടിൻ പരിഹരിച്ചു. ആശ്വാസത്തിന്റെ നെടുവീർപ്പിട്ടത് പതിനായിരങ്ങളും.
ജനങ്ങളാണ് മുഖ്യം
ജനങ്ങളുടെ താൽപ്പര്യത്തിന് എതിരായിനിന്ന് ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന സൂചനയാണ് പ്രസിഡന്റ് പുട്ടിൻ നൽകിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്ന സൂചനയുമാണ് പുട്ടിൻ നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘
ഞാൻ വരുംമുൻപ് ഇവിടെ ചിലരൊക്കെ പാറ്റകളെപ്പോലെ ഓടുകയായിരുന്നു.
ഒരാൾക്കുപോലും പ്രശ്നം പരിഹരിക്കാനുള്ള ശേഷിയില്ലേ..?
’’ എന്ന് പുട്ടിൻ ഫാക്ടറി ഉടമകളോട് ചോദിച്ചിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടെയും താല്പ്പര്യവും സർക്കാരിന്റെയും കമ്പനികളുടെയും ചട്ടങ്ങളും തമ്മിലെ സന്തുലനത്തിന്റെ പ്രശ്നമാണ് ഇൻഡിഗോ നേരിടുന്നതെന്ന് വിഡിയോയ്ക്ക് താഴെ കമന്റുകളിൽ പലരും ചൂണ്ടിക്കാട്ടി. ശതകോടീശ്വരന്മാരെയാണ് 2009ലെ സംഭവത്തിൽ പുട്ടിൻ നിലയ്ക്കുനിർത്തിയത്.
ഇത്തരം കർക്കശ തീരുമാനങ്ങളിലൂടെയേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്നും ചിലർ പറഞ്ഞു. വിഡിയോ കാണാം:
This alleged arm twisting of govt by Indigo reminds me of 2009
About a Putin master class on how to handle oligarchs and oligopolies
That when in 2009 a struggling factory wasn’t paying its workers, Putin publicly confronted its billionaire owner, Oleg Deripaska
He made him…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

