ഒറ്റദിവസംകൊണ്ട് എന്റെ എല്ലാ കഷ്ടപ്പാടുകളും അവസാനിച്ചു! – കൂട്ടുകാരനിൽ നിന്ന് കടംവാങ്ങിയ 1,000 രൂപകൊണ്ട് എടുത്ത ലോട്ടറിക്ക് ഇത്തവണത്തെ 11 കോടിയുടെ ദീപാവലി ബംപർ അടിച്ചെന്നുറപ്പിച്ചപ്പോൾ അമിത് സേഹ്റ എന്ന 32കാരന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
പച്ചക്കറി വിൽപനക്കാരനും രാജസ്ഥാനിലെ കോട്പുത്തലി സ്വദേശിയുമായ അമിത് പഞ്ചാബ് സന്ദർശനത്തിനിടെയാണ് 2 പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി ദീപാവലി ബംപർ ടിക്കറ്റുകളെടുത്തത്. ഒന്ന് തനിക്ക്; രണ്ടാമത്തേത് ഭാര്യയ്ക്ക്.
ഭട്ടിൻഡയിൽ നിന്നെടുത്ത 500 രൂപവീതം വിലയുള്ള 2 ലോട്ടറികളിലൊന്നിന് 11 കോടിയുടെ ബംപർ അടിച്ചപ്പോൾ രണ്ടാമത്തെ ടിക്കറ്റിന് 1,000 രൂപയും ലഭിച്ചു.
തനിക്ക് സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ലോട്ടറികൾ പഞ്ചാബ് സ്റ്റേറ്റ് ലോട്ടറി വകുപ്പിന് കൈമാറിയെന്നും അമിത് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
From Tommorow people will advise him to do SIP
സ്വന്തമായി ഒരു വീടും മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയ അമിത്, തനിക്ക് 1,000 രൂപ കടംനൽകിയ കൂട്ടുകാരനുവേണ്ടി ചെയ്യാനുദ്ദേശിക്കുന്ന പ്രത്യുപകാര പദ്ധതിയാണ് സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചയായത്.
കൂട്ടുകാരന്റെ 2 പെൺമക്കൾക്കും 50 ലക്ഷം രൂപവീതം നൽകുമെന്ന് അമിത് പറഞ്ഞു. തനിക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും പെൺകുട്ടികളുടെ ദുഃഖം തനിക്ക് മനസ്സിലാക്കാനാകുമെന്നും വ്യക്തമാക്കിയാണ് അമിത് ഈ സഹായം പ്രഖ്യാപിച്ചത്.
അമിതിന്റെ പ്രത്യുപകാര വാഗ്ദാനത്തെച്ചൊല്ലി സമ്മിശ്ര പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
രാജസ്ഥാനികൾ സ്നേഹമുള്ളവരാണെന്നും എന്നാൽ, യുക്തിപൂർവം പണം ചെലവഴിക്കാൻ അമിതിന് കഴിയുമെന്നാണ് കരുതുന്നതെന്നും ഒരാൾ പ്രതികരിച്ചു. മറ്റു ചില ലോട്ടറി സമ്മാനാർഹരെപ്പോലെ പണം മുഴുവൻ നശിപ്പിക്കരുതേ എന്നായിരുന്നു മറ്റൊരാളുടെ വാക്കുകൾ.
‘‘താങ്കൾ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവയ്ക്കേണ്ടതായിരുന്നു’’ എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
He should’ve kept his name secret. Why you want to show the world that you’ve won 11 crore and attract unnecessary attention towards you and pin target on your back? Now all the relatives, friends and family members will try to squeeze you out.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

