സ്വർണവില കേരളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം വീണ്ടും കുതിച്ചുയർന്നു. രാജ്യാന്തര വിപണി കാഴ്ചവയ്ക്കുന്ന തിരിച്ചുകയറ്റത്തിന്റെ ആവേശത്തിലാണ് കേരളത്തിലും വില കൂടുന്നത്.
രാജ്യാന്തരവില ഔൺസിന് 3,966 ഡോളറിൽനിന്ന് 4,015 ഡോളറിലേക്ക് ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 4,008 ഡോളറിൽ.
കേരളത്തിൽ രാവിലെ കൂടിയ വിലയിൽ ഉച്ചയ്ക്കുശേഷം ഗ്രാമിന് 60 രൂപ കൂടി ഉയർന്ന് 11,235 രൂപയായി.
480 രൂപ വർധിച്ച് 89,880 രൂപയാണ് പവന്. 18 കാരറ്റ് സ്വർണവില ചില കടകളിൽ 50 രൂപ ഉയർന്ന് ഗ്രാമിന് 9,275 രൂപ.
വെള്ളിക്ക് ഗ്രാമിന് 2 രൂപ കൂടി 163 രൂപയായി. മറ്റുചില വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഉച്ചയ്ക്ക് 45 രൂപ കൂട്ടി 9,235 രൂപയാണ്.
വെള്ളിവില ഇവർ ഉച്ചയ്ക്കും മാറ്റിയില്ല; ഗ്രാമിന് 157 രൂപ. ∙ 7,190 രൂപയാണ് 14 കാരറ്റ് സ്വർണം ഗ്രാമിന് വില.
9 കാരറ്റിന് 4,650 രൂപ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ ഡോണൾഡ് ട്രംപ് നയിക്കുന്ന സർക്കാരിന്റെ ഭരണസ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ) ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതെന്ന റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞു. പരിഹാരമില്ലാതെയും ഭരണ-പ്രതിപക്ഷ വിട്ടുവീഴ്ചയില്ലാതെയും ഷട്ട്ഡൗൺ നീളുന്നത് യുഎസ് സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുകയാണ്.
ഇതിനുപുറമേ, ട്രംപിന്റെ താരിഫ് നിയമവിധേയമാണോ എന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചതും സ്വർണത്തിന് കരുത്തായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്. എന്നാൽ, പലിശ കുറയ്ക്കാനാണ് തീരുമാനമെങ്കിൽ രാജ്യാന്തര സ്വർണവില കൂടുതൽ ഉയരത്തിലേക്ക് നീങ്ങും.
യുഎസ് സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികൾമൂലം ഡോളർ ഇൻഡക്സ് 100ൽ നിന്ന് വീണ്ടും 99 നിലവാരത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലാണ് സ്വർണവില തിരിച്ചുകയറ്റം തുടങ്ങിയത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

