തിരുവനന്തപുരം ∙ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും നൽകാവുന്ന ഉയർന്ന വായ്പ 75 ലക്ഷം രൂപയിൽ നിന്ന് ഒരു കോടിയായി ഉയർത്തി. ഇതടക്കം വിവിധ വായ്പകളുടെ പരിധി ഉയർത്തിയിട്ടുണ്ട്.
ഓരോ വിഭാഗത്തിലും നൽകാവുന്ന പരമാവധി വായ്പാ തുക ലക്ഷത്തിൽ:
സ്വയം തൊഴിൽ (15),
വ്യവസായം (50),
സ്വർണപ്പണയം ( 50),
വിദ്യാഭ്യാസം (30),
വിവാഹം (10),
വീട് നിർമാണം (50),
ചികിത്സ, മരണാനന്തര കാര്യങ്ങൾ (2),
വിദേശ ജോലി (10),
വാഹനം വാങ്ങൽ ( 30 ),
ഹെവി വാഹനങ്ങൾ( 50 ),
മുറ്റത്തെ മുല്ല ലഘുവായ്പ (25 ),
വീടിന് ഭൂമി വാങ്ങൽ( 10) .
100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള ബാങ്കിനും സംഘത്തിനുമാണ് 1 കോടി രൂപ വരെ വായ്പ നൽകാൻ അനുമതി.
100 കോടി വരെയെങ്കിൽ പരിധി 75 ലക്ഷമാണ്. പ്രാഥമിക കാർഷിക സംഘങ്ങൾ , ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തിൽ 50,000 രൂപ വരെ വായ്പ നൽകാം.
വസ്തുവോ ശമ്പള സർട്ടിഫിക്കറ്റോ ജാമ്യമായി കാർഷികേതര വായ്പകൾ 10 ലക്ഷം രൂപ വരെ നൽകാം. വായ്പ നൽകുന്ന ജാമ്യ വസ്തുവിന്റെ മൂല്യനിർണയം കൃത്യമായി നടത്തണമെന്നും സഹകരണ റജിസ്ട്രാർ നിർദേശം നൽകി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

