
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസിന് 572 കോടി രൂപ സംയോജിത അറ്റാദായം. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത വായ്പകളുടെ മൂല്യം 17.4 % വാർഷിക വർധനയോടെ 45,718.8 കോടി രൂപയിലെത്തി. ഉപകമ്പനികൾ ഉൾപ്പെടാതെ കമ്പനിയുടെ അറ്റാദായം 474.9 കോടിയാണ്. സംയോജിത പ്രവർത്തന വരുമാനം 22633 കോടി രൂപ. സംയോജിത സ്വർണ വായ്പകൾ 24365 കോടി രൂപ. 26.6 ലക്ഷം സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.
സ്വർണ ഇതര വായ്പാ മേഖലകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായെന്ന് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു. മണപ്പുറത്തിനു കീഴിലുള്ള ആശിർവാദ് മൈക്രോഫിനാൻസിന്റെ വായ്പകൾ 10.9% വർധനയോടെ 12149 കോടിയിലും, അറ്റാദായം 75 കോടിയിലുമെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]