
കൊച്ചി∙ മ്യൂച്വൽ ഫണ്ടുകളിൽ കേരളത്തിന്റെ ആകെ നിക്ഷേപം 56,100 കോടി രൂപ മാത്രം. അതേസമയം, 97% പേർക്കും പണം നഷ്ടമാവുന്ന ലോട്ടറിയിൽ കഴിഞ്ഞ 6 വർഷത്തിനിടെ മുടക്കിയത് അതിലേറെ– 56,236 കോടി!
വർഷം 10,000 കോടിയോളം രൂപ ലോട്ടറി വാങ്ങാൻ ചെലവിടുമ്പോൾ മ്യൂച്വൽഫണ്ടുകളിലേക്ക് മാസത്തവണയായി (എസ്ഐപി) ഏറ്റവും കുറവു നിക്ഷേപം വരുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്ന് കേരളം!
ഇന്ത്യയിൽ ആകെ മ്യൂച്വൽ ഫണ്ട് നിക്ഷേപം 46 ലക്ഷം കോടിയാണെങ്കിലും കേരളത്തിൽ നിന്നുള്ള നിക്ഷേപം അതിന്റെ 1.2% മാത്രം. മലയാളി നിക്ഷേപകർ ആകെ 56,100 കോടി മുതൽ മുടക്കിയപ്പോൾ അയൽ സംസ്ഥാനങ്ങളായ കർണാടകയിൽ നിന്നുള്ള നിക്ഷേപം 3.2 ലക്ഷം കോടിയും തമിഴ്നാട്ടിൽ നിന്ന് 2.1 ലക്ഷം കോടിയുമാണ്. ഇക്വിറ്റിയിലും ഡെറ്റിലും ചേർത്തുള്ള കണക്കാണിത്. മിക്ക സംസ്ഥാനങ്ങളിലും 55 ശതമാനത്തിലേറെ ഇക്വിറ്റിയിലാണ് നിക്ഷേപം. കേരളത്തിൽ നിന്നുള്ള പരിമിതമായ നിക്ഷേപത്തിന്റെ 69% ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും അസംഘടിത, അനിയന്ത്രിത മേഖലകളിൽ ഇത്രയധികം പണം നിക്ഷേപിക്കുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമ്പത്തിക തട്ടിപ്പുകൾ ഏറ്റവും കൂടുതൽ അരങ്ങേറുന്നതും ഇവിടെത്തന്നെയാണ്. വൻ പലിശ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ, സഹകരണ സൊസൈറ്റികൾ, ചിട്ടികൾ തുടങ്ങിയവയിലേക്കെല്ലാം പണം ഒഴുകുന്നു. പക്ഷേ ഇന്ത്യൻ ഓഹരി വിപണിയും സമ്പദ്വ്യവസ്ഥയും വളരുമ്പോൾ മലയാളി നിക്ഷേപകർ അതിൽ നിന്നു മാറി നിൽക്കുന്ന കാഴ്ചയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഓഗസ്റ്റ് വരെ വിവിധ സംസ്ഥാനങ്ങളിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം
(തുക കോടിയിൽ)
∙ തമിഴ്നാട്–2.16 ലക്ഷം കോടി
∙ കർണാടക– 3.2 ലക്ഷം
∙ ആന്ധ്ര– 61000
∙ തെലങ്കാന– 67100
∙ മഹാരാഷ്ട്ര– 19.5 ലക്ഷം
∙ മധ്യപ്രദേശ്– 68200
∙ രാജസ്ഥാൻ– 83000
∙ ഗുജറാത്ത്– 3.3 ലക്ഷം
∙ കേരളം– 56100
English Summary: Kerala spends 10,000 crores annually on lottery
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]