കടംകയറി പാപ്പരത്തത്തിലേക്ക് വീണ ജയപ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാനുള്ള ശതകോടീശ്വരൻ ഗൗതം അദാനിയുടെ നീക്കങ്ങൾ വേദാന്തയ്ക്ക് മുന്നിൽ അടിതെറ്റി. 17,000 കോടിയുടെ ‘ലേലം’ പിടിച്ച് ജയപ്രകാശിനെ വേദാന്ത സ്വന്തമാക്കി.
റിയൽ എസ്റ്റേറ്റ്, സിമന്റ്, ഊർജം, ഹോട്ടൽ, റോഡ് നിർമാണരംഗങ്ങളിൽ സാന്നിധ്യമുള്ള ജയപ്രകാശ് അസോസിയേറ്റ്സ്് ലിമിറ്റഡിന്റെ നിലവിലെ അറ്റ ആസ്തിമൂല്യം പക്ഷേ 12,505 കോടി രൂപ മാത്രമാണ്.
വായ്പാത്തിരിച്ചടവ് കുടിശികയായതോടെയാണ് കമ്പനിക്കെതിരെ പാപ്പരത്ത നടപടികൾ തുടങ്ങിയത്. 57,185 കോടി രൂപയാണ് കടബാധ്യത.
എസ്ബിഐ നേതൃത്വം നൽകുന്ന ബാങ്കിങ് കൺസോർഷ്യത്തിൽ നിന്ന് നേരത്തേ നാഷനൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി കിട്ടാക്കടം ഏറ്റെടുത്തിരുന്നു. അദാനി ഗ്രൂപ്പിന് പുറമെ ഡാൽമിയ സിമന്റ്, ജിൻഡാൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നിവയും ജയപ്രകാശിനെ ഏറ്റെടുക്കാനുള്ള ടെൻഡർ നടപടികളിൽ പങ്കെടുത്തിരുന്നു.
ഏറ്റെടുക്കൽ നടപടികളിൽ അദാനിക്കായിരുന്നു ഏവരും മുൻതൂക്കം പ്രവചിച്ചിരുന്നത്.
എന്നാൽ, അവസാന ലാപ്പിൽ പ്രതീക്ഷകൾ മറികടന്ന് വേദാന്ത കളംപിടിക്കുകയായിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സിമന്റ് പ്ലാന്റുകളുള്ള സ്ഥാപനമാണ് ജയപ്രകാശ്.
റിയൽ എസ്റ്റേറ്റ് രംഗത്ത് ജേയ്പീ ഗ്രീൻസ്, ജേയ്പീ ഗ്രീൻസ് വിഷ്ടൗൺ, ജേയ്പീ ഇന്റർനാഷനൽ സ്പോർട്സ് സിറ്റി, ഊർജരംഗത്ത് ജയപ്രകാശ് പവർ വെഞ്ച്വേഴ്സ്, അടിസ്ഥാന സൗകര്യ രംഗത്ത് യമുന എക്സ്പ്രസ് വേ ടോളിങ്, ജേയ്പീ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് തുടങ്ങിയ ഉപകമ്പനികളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]