കൊച്ചി∙ ലോകമെങ്ങും ഓണം ആഘോഷിക്കുമ്പോള്‍ നല്ലൊരു പങ്ക് പ്രവാസി മലയാളികളും വിളമ്പുന്നത് ഫ്രോസൻ ആയി എത്തി ചൂടാക്കിയെടുത്ത സദ്യ. പരിപ്പും പായസവും പാലടയും പപ്പടവുമെല്ലാം ഓവനിലേക്കൊന്നു കയറി ഇറങ്ങുമ്പോള്‍ ഒട്ടും ഫ്രഷ്നസ് നഷ്ടപ്പെടാതെ തൂശനിലകളിലേക്കു വിളമ്പാനാകുന്നു എന്ന പ്രത്യേകതയുണ്ട്.
2020നുശേഷം പ്രവാസികള്‍ പരിചയിച്ച ഫ്രോസൻ സദ്യ ഇന്നു കോടികളുടെ വിപണിയാണു തുറന്നു നല്‍കിയിരിക്കുന്നത്. ന്യൂഡൽഹി ∙ നിലവിൽ 10,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമയത്തിന് 1,800 രൂപയുടെ നികുതി (18%) അടക്കം 11,800 രൂപയാണ് ഈടാക്കുന്നത്.
സെപ്റ്റംബർ 22ന് 18% നികുതി ഒഴിവാക്കുന്നതോടെ പ്രീമിയത്തിനുള്ള ചെലവ് 10,000 രൂപയായി കുറയേണ്ടതാണ്. ന്യൂഡൽഹി ∙ ചെറുകാറുകൾക്ക് മാത്രമല്ല, നഷ്ടപരിഹാര സെസ് പിരിക്കുന്നത് അവസാനിപ്പിക്കുന്നതിനാൽ എസ്യുവി അടക്കമുള്ള വലിയ കാറുകളുടെ നികുതിഭാരവും കുറയും.
വലിയ കാറുകളുടെ നികുതി 28 ശതമാനമായിരുന്നത് 40 ശതമാനമായി ഉയർത്തിയെങ്കിലും, ഇവയ്ക്കൊപ്പം നിലവിൽ വാങ്ങുന്ന 17% മുതൽ 22% വരെയുള്ള സെസ് ഒഴിവാകുമെന്നതിനാലാണ് ആകെ നികുതിഭാരം കുറയുന്നത്. ന്യൂഡൽഹി ∙ ജിഎസ്ടി നിരക്കു പരിഷ്കരണത്തിന് വിധേയമായ 453 ഇനം ഉൽപന്നങ്ങളിൽ 40 എണ്ണത്തിന്റെ മാത്രമാണു നിരക്ക് ഉയർന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണവിഭാഗം.
ബാക്കി 413 ഉൽപന്നങ്ങളുടെയും നിരക്കു കുറഞ്ഞു. 12% സ്ലാബിലുണ്ടായിരുന്ന 295 ഉൽപന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയോ നികുതി പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്തു.
ന്യൂഡൽഹി ∙ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെയും നികുതി 18 ശതമാനമായി ഉയരും. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി.
എയർ ഇന്ത്യയ്ക്കു മാത്രമാണ് ഇന്ത്യയിൽ പ്രീമിയം ഇക്കോണമി ക്ലാസുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]