
റിവേഴ്സ് ലിസ്റ്റിങ്ങിലൂടെ ഓഹരി വിപണിയിലെത്തിയ
, ഇപ്പോഴത്തെ ലിസ്റ്റഡ് കമ്പനിയിലെ ഓഹരികൾ പൂർണമായും വിറ്റൊഴിഞ്ഞു. കഴിഞ്ഞ വർഷമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത, ചെന്നൈ ആസ്ഥാനമായ അർച്ചന സോഫ്റ്റ്വെയർ എന്ന സ്ഥാപനത്തെ പോപ്പീസ് ഏറ്റെടുത്ത് ‘പോപ്പീസ് ബേബി കെയർ’ എന്ന പേരിൽ ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്.
എന്നാൽ ഓപ്പൺ ഓഫറിന് ശേഷം ഓഹരി വില കുത്തനെ ഉയർന്നതിനെ തുടർന്ന് പോപ്പീസ് ഉടമ ഷാജു തോമസിന് ഓഹരി വിഹിതം ഉയർത്താനായില്ല. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന 21.8 ശതമാനം ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
വെറും രണ്ട് രൂപയ്ക്ക് പോപ്പീസ് വാങ്ങിയ ഓഹരികളാണ്, ഏറ്റെടുക്കൽ വാർത്ത വന്നതിനുശേഷം 150 രൂപയും കടന്ന് കുതിച്ചത്.
ഏത് കമ്പനിയാണ് ഓഹരികൾ ഏറ്റെടുത്തതെന്ന് വ്യക്തമല്ല. നിലവിൽ, പോപ്പീസ് എന്ന പേരിൽ ബിഎസ്ഇയിൽ ട്രേഡ് ചെയ്യുന്ന കമ്പനി താമസിയാതെ പുതിയ പേരിലേക്ക് മാറുമെന്നാണ് വിവരം.
ഓഹരി കൈമാറ്റ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
ഇത്തവണ ലിസ്റ്റിങ് വിജയിക്കും; ഏറ്റെടുക്കുന്നത് 75%
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള നാഗ്പൂർ ആസ്ഥാനമായ ഹരി ഗോവിന്ദ് ഇന്റർനാഷണൽ എന്ന സിബ്ബ് മാനുഫാക്ചറിങ്ങ് കമ്പനിയെ ആണ് പോപ്പീസ് റീവേഴ്സ് ലിസ്റ്റിങ്ങിനായി ഏറ്റെടുക്കുന്നത്. ഗോവിന്ദ് ഇന്റർനാഷണലിന്റെ 75 ശതമാനം ഓഹരി പങ്കാളിത്തം പോപ്പീസ് സ്വന്തമാക്കും. പോപ്പീസ് ഉടമ ഷാജു തോമസ് 63 ശതമാനവും ഭാര്യ ലിന്റ പി.
ജോസ് 12 ശതമാനവും ഓഹരികളാണ് ഏറ്റെടുക്കുന്നത് എന്നാണ് വിവരം. പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ഹരി ഗോവിന്ദ് ഇന്റർനാഷണിന്റെ ഓഹരികൾ 30 രൂപയ്ക്കാണ് പോപ്പീസിന് ലഭിച്ചതെന്നാണ് വിവരം. നിലവിൽ 125 രൂപയോളമാണ് ഓഹരി വില.
അടുത്ത മാർച്ചോടെ നടപടികൾ പൂർത്തിയാക്കി ഹരി ഗോവിന്ദ് ഇന്റർനാഷണ്‍ പേരുമാറ്റി പോപ്പീസ് ആയി വ്യാപാരം ആരംഭിച്ചേക്കും.
ശേഷം രണ്ടുവർഷത്തിനുള്ളിൽ കമ്പനി എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം 100 ഷോപ്പുകൾ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പോപ്പീസ്. ദക്ഷിണേന്ത്യയിലും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലുമാണ് പുതിയ ഷോപ്പുകൾ ആരംഭിക്കുന്നത്.
നിലവിൽ യുഎഇയിലെ രണ്ടെണ്ണം അടക്കം 97 ഷോപ്പുകളാണ് പോപ്പീസിനുള്ളത്. അടുത്തിടെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് സമാഹരണത്തിലൂടെ 50 കോടി രൂപ പോപ്പീസ് നേടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]