
തിരുവനന്തപുരം ∙ സപ്ലൈകോയിൽ ഒരു ലീറ്റർ സബ്സിഡി വെളിച്ചെണ്ണ വിൽക്കുമെന്നാണു സർക്കാർ പ്രചാരണമെങ്കിലും സബ്സിഡി അര ലീറ്ററിനു മാത്രം. എന്നാൽ, അര ലീറ്റർ മാത്രമായി വെളിച്ചെണ്ണ വർഷങ്ങളായി നൽകുന്നുമില്ല.
സബ്സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും നൽകുമെന്നായിരുന്നു മന്ത്രി ജി.ആർ.
അനിലിന്റെ പ്രഖ്യാപനം. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും നൽകുമെന്നും അറിയിച്ചു.
ജൂലൈയിൽ ഒരു ലീറ്റർ വെളിച്ചെണ്ണ സപ്ലൈകോ വിൽപന നടത്തിയത് 327 രൂപയ്ക്കാണ്. ഇതിൽ എല്ലാ കാലത്തെയും പോലെ അര ലീറ്ററിനു മാത്രമായിരുന്നു സബ്സിഡി.
ഇതേ കവറിലെ ബാക്കി അര ലീറ്റർ വെളിച്ചെണ്ണ സബ്സിഡി ഇല്ലാതെ വാങ്ങിയാലേ ഉപഭോക്താവിന് സബ്സിഡിയുടെ ഗുണം കിട്ടൂ എന്നർഥം.
സബ്സിഡി ഇല്ലാത്ത അര ലീറ്റർ മാത്രമായി ഉപഭോക്താവിനു കിട്ടില്ല. സബ്സിഡിയായി നൽകുന്ന വെളിച്ചെണ്ണയുടെ അളവ് കൂട്ടിയതായി ഇതു വരെ അറിയിപ്പില്ല.
അര ലീറ്ററിന്റെ സബ്സിഡി വില 75 രൂപയായിരുന്നത് 140 രൂപയായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഓണക്കാലത്തേക്കുള്ള പുതിയ സ്റ്റോക്ക് സപ്ലൈകോയിൽ അടുത്തയാഴ്ച എത്തുമെന്നാണു പ്രതീക്ഷ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]