
കൊച്ചി ∙ ഗൗതം അദാനി , അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോണിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. അദാനിയുടെ തീരുമാനം കമ്പനിയുടെ ബോർഡ് അംഗീകരിച്ചെന്നും പ്രാബല്യത്തിൽ വന്നെന്നും കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.
ഇനിമുതൽ അദാനി കമ്പനിയുടെ നോൺ- എക്സ്ക്യൂട്ടീവ് ചെയർമാനായി തുടരും. സ്ഥാനമാറ്റം അത്ര ഗൗരവതരമായ കാര്യമല്ലെന്ന നിലപാടിലാണ് കമ്പനി.
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നിർമാണ – നടത്തിപ്പ് കമ്പനിയാണ് അദാനി പോർട്സ്.
ഇന്ത്യയിലാകെ 15 തുറമുഖങ്ങൾ കമ്പനിയുടെ നിയന്ത്രണത്തിലുണ്ട്. രാജ്യത്തെ തുറമുഖങ്ങളുടെ മൊത്തം ശേഷിയിൽ, 28% ഈ തുറമുഖങ്ങളുടേതാണ്.
അദാനി പോർട്സ് ഇക്കഴിഞ്ഞ ജൂൺപാദത്തിൽ 6% വളർച്ചയോടെ 3,315 കോടി രൂപയുടെ സംയോജിത ലാഭം നേടിയിരുന്നു.
ചരക്കുനീക്കത്തിലെ വളർച്ച ലാഭവളർച്ചയ്ക്കും സഹായകമായി. മുൻവർഷത്തെ സമാനപാദ ലാഭം 3,113 കോടി രൂപയായിരുന്നു.
വരുമാനം 31% ഉയർന്ന് 9,126 കോടി രൂപയിലെത്തി. അദാനി പോർട്സ് ഓഹരികൾ 0.65% ഉയർന്ന് 1,366.90 രൂപയിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]