
ഇന്ത്യയിലൊട്ടാകെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി ഇൻവെസ്റ്റേഴ്സിനെ നിയമിക്കുന്നു. വിവിധ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി, ഫ്രാഞ്ചൈസികളിൽ നിക്ഷേപം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് അവസരം. മലപ്പുറം ജില്ലയിൽ തിരുവാലിയിൽ ഇരുപത് ജീവനക്കാരുമായി ആരംഭിച്ച പോപ്പീസിൽ ഇന്ന് രണ്ടായിരത്തോളം ജീവനക്കാരുണ്ട്. കുഞ്ഞുടുപ്പുകളുടെ നിർമാതാക്കളായ പോപ്പീസ് കുഞ്ഞുങ്ങൾക്കുള്ള ഡയപ്പർ, സോപ്പ്, വെറ്റ് വൈപ്സ്, ഫാബ്രിക്ക് വാഷ്, ഫൂട്ട് വെയറുകൾ, കളിപ്പാട്ടങ്ങൾ, ബേബി ഓയിൽ, ക്രീം, പൗഡർ തുടങ്ങി അമ്മമാർക്കുളള മെറ്റേണിറ്റി ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ടബ്രാന്റായ പോപ്പീസിന് ലോകമാകെ മുപ്പത് രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യു.കെ, മാഞ്ചസ്റ്ററിൽ ഓഫിസും സ്റ്റോറും തുറന്നു. ഓസ്ട്രേലിയയിലെ പെർത്തിൽ കഴിഞ്ഞ വർഷം പ്രോട്ടോ സ്റ്റോർ തുറന്നു പ്രവർത്തിച്ചു വരുന്നു. ഈ വർഷം ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ മെയ് ആദ്യവാരത്തോടെ സ്റ്റോറുകൾ തുറക്കും. ഇതിനകും. 87 എക്സ്ക്ലൂസിവ് ഷോറൂമുകൾ തുറന്നു കഴിഞ്ഞു.
2025–2026 സാമ്പത്തിക വർഷത്തിൽ 150 ഷോറൂമുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തും.
നൂറു കോടിയിൽപരം വിറ്റുവരവുള്ള പോപ്പീസ് ഗ്രൂപ്പ് 2027 ഓടു കൂടി 600 കോടിയാണ് വിൽപന ലക്ഷ്യമിടുന്നത്.
വൈവിധ്യവൽകരണത്തിന്റെ ഭാഗമായി വിവിധ കമ്പനികളുടെ സഹകരണവും ലക്ഷ്യമിടുന്നുണ്ട്. ലോകോത്തര ബ്രാന്‍ഡായ മെഴ്സിഡസ് ബെൻസുമായി കൈകോർത്തു കൊണ്ട് കുട്ടികൾക്കുള്ള സ്ട്രോളറുകൾ കഴിഞ്ഞ വർഷം പുറത്തിറക്കി. ഉൽപന്നങ്ങളിലെ ഗുണമേന്മയും കുട്ടികൾക്കുള്ള കംഫർട്ടുമാണ് പോപ്പീസിനെ പ്രിയ ബ്രാൻഡാക്കി മാറ്റിയത്. ഉപഭോക്തൃ രാജ്യമായി മാറുന്ന ഇന്ത്യയിൽ കൂടുതൽ വിപണി നേടുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നത്. നിക്ഷേപകർക്ക് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടേണ്ടതില്ല. പോപ്പീസിന്റെ വിദഗ്ധ ടീം ലൊക്കേഷൻ കണ്ടെത്തി ഷോപ്പുകൾ തുറക്കും. നിക്ഷേപകർക്ക് മൊബൈലിലൂടെ ദിവസേന വിറ്റുവരവ് അറിയാം.
ഫ്രാഞ്ചൈസി ഉടമ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങാം. 50 ലക്ഷം മുതൽ 1 കോടി വരെ നിക്ഷേപം 18% ROI ഉറപ്പ്.
ഫ്രാഞ്ചൈസി പാർട്ണർ : മിനിമം 10 ലക്ഷം മുതൽ നിക്ഷേപം നടത്തി കമ്പനി നിർദേശിക്കുന്ന ഫ്രാഞ്ചൈസികളില്‍ നിക്ഷേപകരാകാം.
വിദേശരാജ്യങ്ങളില്‍ 2 കോടി മുതൽ മുടക്കി സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി ആകാം. വിവരങ്ങൾക്ക് വിളിക്കുക.
ഫോൺ– +91 9745944544
ഇമെയിൽ –
English Summary:
Popeyes Baby Care, a leading baby products brand with 22 years of success and a global presence, is offering lucrative franchise opportunities in India and internationally. Invest and benefit from high ROI and expert operational support.