
സഹകരണ മേഖലയ്ക്ക് വളർച്ചയെന്ന് മന്ത്രി വാസവൻ | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kerala Cooperative Sector Flourishes Despite Challenges, Reports Minister Vasavan | Malayala Manorama Online News
സഹകരണ മേഖലയ്ക്ക് വളർച്ചയെന്ന് മന്ത്രി വാസവൻ
Published: March 05 , 2025 06:01 PM IST
1 minute Read
മന്ത്രി വി.എൻ. വാസവൻ.(ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)
തിരുവനന്തപുരം∙ കേന്ദ്ര ഏജൻസികളുടെ ഇടപെടലും കുപ്രചാരണവുമുൾപ്പെടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കേരളത്തിലെ സഹകരണ മേഖലയ്ക്കു വളർച്ച നേടാനായിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. സംഘങ്ങൾ സമാഹരിച്ച നിക്ഷേപത്തിൽ മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2023–24ൽ 6489.85 കോടിയുടെയും വായ്പയിൽ 5312.13 കോടി രൂപയുടെയും വർധനയുണ്ടായി. റജിസ്റ്റേഡ് സഹകരണ സംഘങ്ങൾ 41 എണ്ണം പുതിയതായി വന്നു. സഹകരണ മേഖലയിൽ സർവകലാശാല ആരംഭിക്കുന്നതിനു ചർച്ച തുടങ്ങി വയ്ക്കാൻ സഹകരണ റജിസ്ട്രാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
English Summary:
Kerala’s cooperative sector shows robust growth despite challenges, with significant increases in investment and loan collection, according to Minister V.N. Vasavan. Plans for a cooperative university are also underway.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-politics-leaders-vnvasavan 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-news-common-cooperativesector 5aepenlfmv3oh6flpbjgecnukq