
5000 കോടി കടന്ന് റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Kerala Registration Department’s Revenue Surpasses 5000 Crore | Malayala Manorama Online News
ആധാരങ്ങൾ കുറഞ്ഞിട്ടും 5000 കോടി കടന്ന് റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം
Published: March 05 , 2025 05:53 PM IST
1 minute Read
വരുമാനം 5500 കോടിയിൽ കവിയുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം ∙ ഈ സാമ്പത്തിക വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനം വർധിച്ചു. 2024 ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ ഈ വർഷം കുറവുണ്ടെങ്കിലും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 8,06,770 ആധാരങ്ങൾ റജിസ്റ്റർ ചെയ്തതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഈ കാലയളവിൽ 7,90,436 ആധാരങ്ങളാണ് റജിസ്റ്റർ ചെയ്തത്. അതിൽ നിന്ന് 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 5219.34 കോടിയായിരുന്നു. അതുമറികടന്ന് വരുമാനം 5500 കോടിയിൽ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി റജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു.
English Summary:
Kerala’s Registration Department revenue surpasses 5000 crore despite a decrease in registered documents. This significant increase is attributed to higher stamp duty and registration fees.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-business-news 3vgq8og0qvendq9aueh0t80mm9 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list