സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ്… ആരാണ് ഈ സ്ത്രീ? എന്തിനാണ് നിർമാണത്തിലിരിക്കുന്ന വീടുകളിലും കടകളിലും മറ്റും ഇവരുടെ ഫോട്ടോ വയ്ക്കുന്നത്? സാമൂഹിക മാധ്യമമായ എക്സിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു യൂസർ ചോദിച്ച ചോദ്യമാണ് വൈറലായത്.
I see this woman everywhere in Karnataka outside bangalore where there’s a construction happening. I tried google lens to check for discussions but can’t find any details.
Who is she? നിർമാണത്തിലിരിക്കുന്ന പദ്ധതിയിലും മറ്റും പ്രാദേശിക വിശ്വാസപ്രകാരം ദൈവങ്ങളുടെ ചിത്രമോ രാക്ഷസരൂപങ്ങളുടെ മുഖംമൂടിയോ പാവകളോ കള്ളിമുൾച്ചെടിയോ വയ്ക്കാറുണ്ട്. പക്ഷേ, എന്തിനാണ് ഒരു സ്ത്രീയുടെ ഫോട്ടോ വയ്ക്കുന്നത്? കർണാടകയിലാണ് ഉടനീളം ഈ സ്ത്രീയുടെ ഫോട്ടോ ഇത്തരം നിർമാണസൈറ്റുകളിൽ കണ്ടതെന്നും എക്സിൽ യൂസർ ചൂണ്ടിക്കാട്ടി.
നിർമാണപദ്ധതികൾക്ക് പുറമേ വയലുകൾ, പ്രവർത്തിക്കുന്ന കടകൾ തുടങ്ങിയ ഇടത്തെല്ലാം കർണാടകയിൽ വ്യാപകമായി ഈ ചിത്രം കാണാം. ഗൂഗിൾ ലെൻസിൽ സ്ത്രീയെക്കുറിച്ച് തിരഞ്ഞെങ്കിലും ഉത്തരം കിട്ടിയില്ലെന്നും യൂസർ വ്യക്തമാക്കിയതോടെ ട്വീറ്റിന് താഴെ ചൂടൻ ചർച്ചയായി.
ട്വീറ്റ് ലൈക്ക് ചെയ്തത് വിദേശത്തു നിന്നുൾപ്പെടെ മില്യൻ കണക്കിന് ആളുകൾ. ആയിരക്കണക്കിന് കമന്റുകളും.
ചിലർ ഗൗരവത്തോടെ ചർച്ച ചെയ്തപ്പോൾ മറ്റു ചിലർ തമാശകളാണ് പങ്കുവച്ചത്.
‘കണ്ണുകിട്ടാതിരിക്കാനാണ്’ ആ സത്രീയുടെ ചിത്രം വയ്ക്കുന്നതെന്നായിരുന്നു കൂടുതൽ പേരും പറഞ്ഞത്. എന്നാൽ ആരാണ് ആ സ്ത്രീയെന്ന് വ്യക്തമാക്കിയത് ഗണേഷ് എന്നൊരു യൂസറാണ്.
This lady is Niharika Rao, a You Tuber.
Hundreds of people in Karnataka are putting up her photo in front of their shops, houses, farms to ward off negativity (drishti) This, is the true power of feminism ഗണേഷ് പറഞ്ഞതിങ്ങനെ: ‘‘ചിത്രത്തിൽ കാണുന്നത് നിഹാരിക റാവു എന്ന യൂട്യൂബർ ആണ്. നിർമാണത്തിലിരിക്കുന്ന പദ്ധതികളിൽ മോശംദൃഷ്ടികൾ പതിക്കാതിരിക്കാനായി കർണാടകയിൽ ഉടനീളം അവരുടെ ചിത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ജീവിതത്തിൽ മോശം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ അവരുടെ ചിത്രം വയ്ക്കുന്നത് സഹായിക്കുമെന്ന് ആളുകൾ കരുതുന്നു’’..
Right watch this 😜😜😜😜
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

