യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഓരോ ഭീഷണി മുഴക്കുമ്പോഴും പ്രതികരിക്കാതെ മൗനംതുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. ട്രംപിന് മുന്നിൽ മോദി രാജ്യതാൽപ്പര്യങ്ങൾ മറക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖർഗെ പറഞ്ഞു.
അനിൽ കപുർ, ശ്രീദേവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിസ്റ്റർ ഇന്ത്യ’ എന്ന സൂപ്പർഹിറ്റ് ഹിന്ദി ചലച്ചിത്രത്തിൽ വില്ലൻ വേഷം അതിഗംഭീരമാക്കിയ അമരീഷ് പുരിയുടെ പ്രശസ്തമായ ഡയലോഗ് ‘മൊഗംബോ ഖുഷ് ഹുവാ’ പരാമർശിച്ചാണ് കോൺഗ്രസ് മോദിയെ പരിഹസിച്ചത്.
‘‘മോദി തലയാട്ടുമ്പോൾ ട്രംപിന് സന്തോഷമാകുന്നു.
ട്രംപിന്റെ കൺട്രോളിലാണ് മോദി. ഇത് കാണുമ്പോൾ എനിക്കൊരു ഡയലോഗാണ് ഓർമവരുന്നത്.
മൊഗംബോ ഖുഷ് ഹുവാ.. മൊഗംബോയ്ക്ക് സന്തോഷമായി’’ – ഖർഗെ പറഞ്ഞു. ട്രംപ് പറയുന്നത് കേട്ട് തലയാട്ടാനല്ല നരേന്ദ്ര മോദിയെ ജനങ്ങൾ പ്രധാനമന്ത്രി ആക്കിയതെന്ന് ഖർഗെ പറഞ്ഞു.
ട്രംപിനെ പോലുള്ളവരുടെ നിലപാടിന് മുന്നിൽ ഇന്ത്യ ഒരിക്കലും കീഴടങ്ങില്ല.
എന്നാൽ, ട്രംപിന് മുന്നിൽ മോദി അടിയറവ് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത് രാജ്യത്തിന് ഭീഷണിയാണ്.
മോദി രാജ്യതാൽപര്യത്തിന് വേണ്ടി നിൽക്കണം. ട്രംപ് പറയുന്നതെല്ലാം അനുസരിക്കുകയാണ് മോദിയുടെ രീതി.
ഇതിന് വേണ്ടിയല്ല രാജ്യം നിങ്ങളെ പ്രധാനമന്ത്രി ആക്കിയതെന്നും ഖർഗെ പറഞ്ഞു.
ഇന്ത്യ ഇനിയും റഷ്യൻ എണ്ണ വാങ്ങിയാൽ അമേരിക്കയിലെത്തുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘‘ഞാൻ ഹാപ്പി അല്ലെന്ന് മോദിക്ക് അറിയാം. എന്നെ ഹാപ്പിയാക്കേണ്ടത് അനിവാര്യമാണെന്നും മോദിക്ക് അറിയാം’’ – എന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചെന്നും തീരുവഭാരം കുറയ്ക്കാൻ ട്രംപിനോട് പറയണമെന്നും യുഎസിലെ ഇന്ത്യൻ അംബാസഡർ അഭ്യർഥിച്ചതായി ട്രംപ് അനുകൂലിയായ യുഎസ് സെനറ്റർ ലിൻഡ്സേ ഗ്രഹാമും വെളിപ്പെടുത്തിയിരുന്നു.
വെനസ്വേലയിൽ നടന്നത് ലോകത്തിന് ഭൂഷണമല്ല. ലോകജനതയെയാകെ ഭയപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നത്.
സാമ്രാജ്യം വലുതാക്കാൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനിൽപ്പുണ്ടായിട്ടില്ല. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ പഴയകഥയാണെന്ന് ഖർഗെ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദത്തിനെതിരെയും ഖർഗെ ആഞ്ഞടിച്ചു.
70 തവണയാണ് ട്രംപ് ആ അവകാശവാദം ഉന്നയിച്ചത്. എന്താണ് ട്രംപ് ഉദ്ദേശിക്കുന്നത്? ലോകം അദ്ദേഹത്തിന്റെ മുൻപിൽ അനുസരിച്ച് നിൽക്കണമെന്നാണോ? അതിന് ലോകത്തെ കിട്ടില്ലെന്നും ഖർഗെ പറഞ്ഞു.
ഇക്കാര്യങ്ങളിൽ മോദി മിണ്ടാത്തതെന്താണെന്നും ഖർഗെ ചോദിച്ചു.
അതേസമയം, ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുത്തനെ ഇടിയുമെന്നാണ് കരുതുന്നത്. ഡിസംബറിലും ഇറക്കുമതി ഇടിഞ്ഞിരുന്നു.
യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത കമ്പനികളിലൊന്നായ റിലയൻസ് പിന്മാറിയതോടെ മറ്റുള്ളലരും ഇതേ പാത പിന്തുടർന്നേക്കുമെന്നും സൂചനകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

