പ്രാവീണ്യമുള്ള ചിന്തകളുടെ തിളക്കം ആകാശമാകെ പരക്കണം… അതുവഴി സ്വപ്നങ്ങളിൽ വിരിയുന്ന യാഥാർഥ്യങ്ങൾ പുതുലോകത്തിന് കൈമാറാൻ കഴിയണം. ഇത്തരം ചിന്തകൾക്ക് ഉതകുന്ന തരത്തിൽ താമസ സ്ഥലം വെറുമൊരു വില്ലകളോ ഫ്ലാറ്റുകളോ ആയാൽ മതിയാവില്ല…
വേണ്ടത് പ്രകൃതിയുടെ തനത് സൗന്ദര്യത്തെ നിലനിർത്തി മനസ്സിനൊപ്പം ചിന്തകൾ യാഥാർഥ്യത്തിലേക്ക് മാറ്റാനുള്ള പുതു ദർശനവും കാഴ്ചപാടും വിഭാവനം ചെയ്ത ഇടങ്ങൾ വേണം.
ഇതിനായി കെട്ടിട നിർമാണ മേഖലയിൽ സൃഷ്ടിയുടെ നാമധേയമായി മാറിയ ‘ക്രൈറ്റർ’ ഗ്രൂപ്പിന്റെ പ്രൈവറ്റ് ആഡംബര റസിഡൻസ് പദ്ധതി ചിറക് വിരിച്ചു.
മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഓരോ മനസ്സിനു പിന്നിലും ഒരു സ്ത്രീയും, പുതിയ ദർശനങ്ങൾക്ക് പിന്നിൽ ഒരു ഇടവും ഉള്ളതുപോലെ, പുതിയ കാലത്തെ ഇടമായി മാറ്റുകയാണ് ‘ക്രൈറ്റർ’ ഗ്രൂപ്പിന്റെ കശ്മീർകുന്ന്.
രാജ്യത്ത് ആദ്യത്തേതെന്നു വിശേഷിപ്പിക്കുന്ന പ്രൈവറ്റ് ആഡംബര റസിഡൻസ് ചരിത്ര നഗരമായ കോഴിക്കോട് ചെലവൂരിൽ കശ്മീർകുന്നിൽ തുടക്കമാകുന്നു.
ക്രൈറ്റർ ഗ്രൂപ്പിന്റെ എല്ലാ പദ്ധതികളിലും യുവതലമുറയെ ഉൾപ്പെടെ പാർട്ണർമാരാക്കി ‘റിയൽ പാർട്ണർഷിപ്പ് ആൻഡ് ആക്ച്വൽ പ്രോഫിറ്റ്’ എന്ന ആശയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ക്രൈറ്ററുമായി ഇഴകിച്ചേരുന്ന പങ്കാളികളെ ചേർത്തു പിടിക്കുമ്പോൾ മികച്ച ഭാവി വാഗ്ദാനമാണ് ഇടപാടുകാർക്ക് ഉറപ്പുവരുത്തുന്നത്.
ലോക ഭൂപടത്തിൽ വില്ലകൾ സാധാരണയായി മാറിയ കാലത്തിൽ നിന്നു മാറി ചിന്തിച്ച ഒരു പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
ഒരു വ്യാഴവട്ടം ലോകോത്തര നിലവാരമുള്ള കോഴിക്കോട് ആസ്ഥാനമായ സ്ഥാപനത്തിൽ നിന്നു വേറിട്ട പ്രവർത്തനം കാഴ്ചവച്ച യുവ ദർശകനായ ഇഫ്ലു റഹ്മാന്റെ സ്വയം നിർമിത വിസ്മയമായ പ്രവർത്തന ശൈലിയിലാണ് ബിസിനസിലെ നൂതന ആശയം പടുത്തുയർത്തിയത്.
10 ഏക്കർ വരുന്ന നഗരാതിർത്തിയിലെ പച്ചപുതച്ച കശ്മീർകുന്നിൽ വ്യത്യസ്തമായ 63 പ്രൈവറ്റ് ആഡംബര റസിഡൻസ് എന്ന പുതുരൂപം പാകപ്പെടുത്തി ഉയരുന്നത്.
സൗന്ദര്യവും ഒപ്പം വേറിട്ടൊരു കാഴ്ചയും പുതുയുഗത്തിൽ നൂതന ഭാവനാ സൃഷ്ടികൾക്ക് അനുയോജ്യമായ ഇടങ്ങളായി താമസ സ്ഥലം മാറണമെന്ന കാഴ്ചപ്പാടിലാണ് ഓരോ വീടും രൂപപ്പെടുത്തുന്നത്.
ഓരോ നിർമിതിയും രൂപപ്പെടുമ്പോൾ ഇത് ആർക്ക് വേണ്ടി വികസിപ്പിക്കുന്നതാകണം എന്നുകൂടി ചിന്തിച്ചാണ് ക്രൈറ്റർ പുതിയ ആശയത്തിലൂടെ പുതിയ തേരോട്ടം തുടങ്ങിയത്. ജീവിതകാലം മുഴുവൻ ഇവിടെ ജീവിച്ചു തീർക്കുന്ന യുവമനസ്സ് ഉൾപ്പെടെയുള്ളവരുടെ ചിന്തകൾക്ക്, സ്വപ്നങ്ങൾക്ക് പുതിയ ആശയങ്ങൾക്ക് ചിറക് വിരിക്കാനും വേരു പിടിപ്പിക്കാനും അതുവഴി രാജ്യനന്മക്ക് സാമൂഹിക മേന്മക്കായുള്ള ലേകത്തേക്ക് താമസ സ്ഥലത്തെ ഓരോ താമസക്കാരേയും മാറ്റാൻ അനുകൂലമായ അന്തരീക്ഷമാണ് നിർമാണത്തിലുടെ ഒരുക്കുന്നത്.
കശ്മീർകുന്ന് ശാന്തവും സൗന്ദര്യവും ഏകാന്തതയും നല്ല ജീവവായുവും ജീവന്റെ നിലനിൽപ്പിനു എല്ലാം ഒത്തിണങ്ങിയ സ്ഥലം.
നിങ്ങൾക്ക് ചിന്തിക്കാൻ കഴിവുണ്ടോ, ആധുനിക സാങ്കേതികത്തിനൊപ്പം മാറ്റം വരുത്താൻ കളിവുണ്ടോ, എങ്കിൽ അത്തരം മനസ്സുകളുള്ള ഒരു കൂട്ടം മനുഷ്യർ ഒരു കുടക്കീഴിൽ എന്ന് ആഗ്രഹിക്കുന്നവരുടെ കേന്ദ്രമായി ലിവിങ് പ്രൈവറ്റ് റസിഡൻസായാണ് കശ്മീർകുന്ന് മാറ്റുന്നത്.
ബിസിനസ്സുകാർ, എഴുത്തുകാർ, ചിന്തകർ, ആധുനിക ലേകത്തെ മാറ്റിമറിക്കുന്ന യുവതലമുറയിലെ ചെറുപ്പക്കാർ, ഐടി മേഖലയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ആശയമുള്ളവർ, പുതിയ ലോകം വിഷൻ ചെയ്യുന്നവരെ ആണ് ക്രൈറ്റർ പുതിയ പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വീടൊരു വിഭാവന സ്ഥലമാക്കിയ ഇത്തരം ഒരു സിറ്റി രാജ്യത്ത് തന്നെ ആദ്യമായിരിക്കുമെന്ന വിലയിരുത്തലിലാണ് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ്് ഡയറക്ടറുമായ ഇഫ്ലു റഹ്മാൻ.
ക്രൈറ്റർ ഗ്രൂപ്പിന്റെ തുടക്കം
പ്രതീകാത്മകമല്ല, എങ്ങനെ വളരുന്നു ഒരുമിച്ച് മൂല്യം എങ്ങനെ സൃഷ്ടിക്കുന്നു എന്ന ഒരു പ്രവർത്തന മാതൃകയാണ് ക്രൈറ്റർ മുന്നോട്ട് വയ്ക്കുന്നത്.
നിക്ഷേപങ്ങളുടെയും പ്രവർത്തനങ്ങളുടെയും മാർക്കറ്റിങ്ങിന്റെയും എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്ന പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ പ്രൊഫഷണലുകളുടെ ഒരു സമർപ്പിത സംഘം.
ഉയർച്ചയുടെ ഓരോ ഘട്ടത്തിലും പങ്കാളികളുടെ സംതൃപ്തിക്കൊപ്പം കൃത്യത, സ്ഥിരത, ലാഭക്ഷമത എന്നിവ ഉറപ്പാക്കുക എന്നതാണ് പ്രാധാന്യം. ക്രൈറ്ററിനൊപ്പം യാത്ര ചെയ്യുമ്പോൾ, യഥാർത്ഥ പങ്കാളിത്തങ്ങളിൽ വിശ്വസിച്ച് ഓരോ പങ്കാളിയെയും ഒരു യഥാർത്ഥ പങ്കാളിയായി കാണുകയും സംരംഭങ്ങളിലൂടെ സൃഷ്ടിക്കുന്ന യഥാർത്ഥ ലാഭത്തിന്റെ ഒരു പങ്ക് ഓരോ പങ്കാളിക്കും നൽകുന്നതിൽ ഉറപ്പും ക്രൈറ്റർ ലക്ഷ്യം വയ്ക്കുന്നുണ്ട്.
പഠിക്കുന്ന കാലത്തെ മനസ്സിൽ കോറിയിട്ട
ഒരു വിഷൻ ആണ് മാനേജിങ് ഡയറക്ടറെ ഈ രംഗത്തേക്ക് എത്തിച്ചത്. പിന്നീട് ലോകം അറിയുന്ന ഒരു സ്ഥാപനത്തിൽ മാനേജ്മെന്റ് മേഖലയിൽ ജോലി.
ഒരു ഓൺട്രപ്രനർ എന്നതിൽ ഉയരങ്ങളിലേക്ക് കുതിക്കാൻ നൂതന ആശയവും സ്വതന്ത്ര ചിന്തയും അനിവാര്യമാണെന്ന തിരിച്ചറിവിൽ സ്ഥാപനത്തിലെ 12 വർഷത്തെ സേവനത്തിനിടയിൽ സ്വന്തം ചിന്തകളിലൂടെ വിവിധ രീതികളുള്ള പദ്ധതികൾ നടപ്പാക്കാൻ സ്വാതന്ത്ര്യം ലഭിച്ചു.
മാറ്റം അനിവാര്യവും വേറിട്ട ശൈലിക്ക് തന്റേതായ ഇടവും ആവശ്യമാണെന്ന് കണ്ടെത്തിയപ്പോൾ പടിയിറങ്ങി വിവിധ മേഖലകളിലായി വൈവിധ്യമാർന്ന ബിസിനസ് ആശയങ്ങളുമായി ക്രൈറ്റർ ഗ്രൂപ്പ് 2019 ൽ ഔദ്യോഗികമായി ആരംഭിച്ചു.
നമ്മുടെ ചിന്തയിൽ നിന്ന് വേറിട്ട്, നമുക്ക് മാത്രമുള്ള ഒരു ബിസിനസ് സ്ഥാപനം എങ്ങിനെ കെട്ടിപ്പെടുത്താമെന്നായിരുന്നു ചിന്ത.
ഇതിന് നമ്മൾ തന്നെ ഇറങ്ങണം. അതിനായുള്ള പരിശ്രമം തുടങ്ങി.
അങ്ങിനെ ആണ് ‘ക്രൈറ്റർ’ ഗ്രൂപ്പ് രൂപപ്പെട്ടത്.
പുതിയ സംരംഭത്തിനു വേറിട്ടൊരു രൂപവും ഭാവവും വേണം. മാത്രമല്ല ജോലി സാധ്യത, ലീഡേഴ്സിനെ രൂപപ്പെടുത്തൽ, മാനേജ്മെന്റ് സംവിധാനം, പുതിയ കാഴ്ചപ്പാടുകൾ സുക്ഷ്മത ഇതൊക്കെ ക്രൈറ്റർ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളായി.
സുതാര്യത, എല്ലാവരോടും കടപ്പാട്, നന്ദി എന്നിവയാണ് മുഖ്യമായും പ്രോജക്ട് ചെയ്തത്.
സാധാരണ കുടുംബങ്ങൾക്കു അവശ്യസാധനങ്ങൾ രാജ്യാന്തര നിലവാരത്തിൽ ലഭിക്കുന്ന തരത്തിൽ ഒരു സ്ഥാപനം നാട്ടിൽ നടത്തണം. അങ്ങനെ റീട്ടെയിൽ സൂപ്പർമാർക്കറ്റിന് 2019 ൽ തുടക്കം കുറിച്ചു.
പിന്നീട് ഇതിൽ നിന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങിയത്. രാജ്യാന്തര നിലവാരമുള്ള റീട്ടയിൽ മാർക്കറ്റുകൾക്ക് വേണ്ട
അടിസ്ഥാന സൗകര്യം നൽകിയുള്ള ഷോപ്പിങ് സെന്റേഴ്സ് പ്ലാൻ ചെയ്തു.
അതിനുസരണമായി പാർക്കിംങ്, പൊതുജന സൗഹൃദവുമായ രീതിയിൽ കെട്ടിടം ഉണ്ടാക്കി. വളരെ എളുപ്പത്തിൽ എത്തി സാധനങ്ങൾ വാങ്ങി പോകാൻവേണ്ട
തരത്തിൽ വാഹന പാർക്കിങ് സംവിധാനവും ഉണ്ടാക്കി. ഇത്തരം കെട്ടിടങ്ങൾ വിജയം കണ്ടതോടെ കോഴിക്കോട് ഇപ്പോൾ ഒരു ലക്ഷത്തിലേറെ സ്ക്വയർ ഫീറ്റുള്ള കെട്ടിടങ്ങൾ നിർമിച്ച് സജീവമായി.
സ്ഥാപനം മുന്നോട്ട് പോകാൻ ഒരു ടീം ആവശ്യമാണ്.
ഇതിനായി കാര്യപ്രാപ്തിയുള്ള സഹകാരികളെയാണ് എത്തിച്ചത്. അവരിൽ നിന്ന് കഴിവുള്ളവരെ ലീഡറാക്കിയും പദവിയിലേക്ക് ഉയർത്തി സ്ഥാനങ്ങൾ നൽകിയാണ് കെട്ടുറപ്പുള്ള എല്ലാ മേഖലയിലും പ്രവർത്തിക്കാനും ചിന്തിക്കാനുമുള്ള, കൈപിടിയിലൊതുങ്ങുന്ന ടീമിനെ രൂപപ്പെടുത്തിയത്.
6 അംഗ സംഘത്തിന്റെ ഒത്തൊരുമിച്ചുള്ള പടയോട്ടത്തിലാണ് ക്രൈറ്റർ പുതിയ സൃഷ്ടികളിലേക്ക് ചുവടു വച്ചത്.
ഇതിൽ ഫിനാൻസ് മേധാവി എക്സിക്യുട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, റീട്ടെയിൽ സിഒഒ ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടർ സി.വി.അജ്നാസ്, എക്സിക്യുട്ടീവ് ഡയറക്ടർ ഡാഡു ഇഫ്ലു റഹ്മാൻ, റിയൽ എസ്റ്റേറ്റ് സിഒഒ ഡറിയൽ ജോൺ, റിയാലിറ്റി ഡിവിഷൻ പ്രോജക്ട് ഡയറക്ടർ ഫിറോസ് ബക്രി പിന്നെ എംഡി ഇഫ്ളു റഹ്മാനുമാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. കഴിഞ്ഞ ആറ് വർഷം കൊണ്ട് മികച്ച രീതിയിൽ വേറിട്ട
പ്രവർത്തനങ്ങളുമായാണ് മുന്നേറുന്നത്.
നിർമാണ രീതി
എല്ലാ വില്ലകളും ഫ്ലാറ്റുകളും നിർമിക്കുമ്പോൾ ക്ലബ് ഹൗസുകൾ അവസാനമായി ബാക്കിയുള്ള സ്ഥലങ്ങളിലോ അതല്ലെങ്കിൽ ഒരു മൂലയിലേക്കോ മാറ്റപ്പെടും. എന്നാൽ താമസക്കാരന് സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്ഥലങ്ങളായി ഇത്തരം ക്ലബ് ഹൗസുകൾ മാറ്റിയാണ് നിർമാണത്തിലെ ആദ്യ വ്യത്യസ്ത ചുവടുവയ്പ്.
ഉയർന്ന ചിന്തകൾക്ക് വിസ്തൃതിയും ഉയരവുമുള്ള സ്ഥലങ്ങൾ വേണം.
അത്തരത്തിലാകണം ഓരോ ഇടവും അതിന് അനുയോജ്യമായാണ് പ്ലാൻ രൂപപ്പെടുത്തിയത്. മാത്രമല്ല വയോധികർക്ക് കെട്ടിടത്തിനു മുകളിൽ പ്രകൃതിയുമായി ഒത്തുചേരാൻ സൗകര്യം വേണം.
ഇതിനായി വീട്ടിന്റെ മട്ടുപ്പാവുവരെ ലിഫ്റ്റ് സംവിധാനമാണ് പ്ലാനിൽ രൂപകൽപ്പന ചെയ്തത്. വയോധികർക്കും ഏതു താമസക്കാർക്കും അസുഖ അവസ്ഥയിലും പ്രകൃതിയുടെ കുളിരേറ്റും കാറേറ്റും സമയം ചെലവഴിക്കാനുള്ള സൗകര്യ കെട്ടിടത്തിനു മുകളിലേക്കുള്ള ലിഫ്റ്റ് സംവിധാനം ഒരുക്കിയാണ് നിർമിതി.
സുതാര്യതയിൽ സമ്പൂർണമായി ഒന്നിച്ചു വളരുകയും, തിളങ്ങുകയുമാണ് ആശയം
‘റിയൽ പാർട്ണർഷിപ്പ് ആൻഡ് ആക്ച്വൽ പ്രോഫിറ്റ്, ക്രൈറ്റർ ഗ്രൂപ്പിന്റെ ഓരോ പദ്ധതിയും പുതിയ ആശയത്തിൽ അധിഷ്ഠിതമായാണ് പ്രവർത്തനം.
പദ്ധതികളുടെ പ്രാരംഭ പ്രവർത്തനത്തിനു ശേഷം നിർമാണ മുതൽ മുടക്കിലേക്ക് പുതിയ തലമുറയെ ആകർഷിക്കുന്ന പദ്ധതിയാണ് ഒരുക്കിയത്.
ഇതിനായി 100 കോടി മുതൽ 300 കോടി രൂപ വരെയുള്ള പദ്ധതികളിൽ കമ്പനി നിയമത്തിൽ നിന്നുള്ള പാർട്ണർമാരെയാണ് ഉൾപ്പെടുത്തുന്നത്. ഇതിൽ പുതുതലമുറയെ ആകർഷിക്കുന്നതിന് മിനിമം 5 ലക്ഷം രൂപ മുടക്കിയാൽ പദ്ധതിയിൽ പാർട്ണർമാരാക്കുന്നുണ്ട്.
നിലവിൽ 25 ലക്ഷം മുതൽ നൽകിയവരാണ് ക്രൈറ്റർ പദ്ധതികളിൽ പാർട്ണർമാരാക്കുന്നത്.
ഷെയർ മാർക്കറ്റിങ്ങിലോ, ബാങ്ക് നിക്ഷേപമായോ പണം നിക്ഷേപിച്ചാൽ നിശ്ചിത വരുമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ 6 വർഷമായി മികച്ച പ്രവർത്തനം നടത്തുന്ന ക്രൈറ്റർ ഗ്രൂപ്പ് പദ്ധതിയിൽ നിക്ഷേപകരെ യഥാർഥ പാർട്ണർമാരായാണ് ഉൾപ്പെടുത്തുന്നത്.
പദ്ധതി തുടരുമ്പോൾ തന്നെ നിക്ഷേപകർക്ക് പ്രതിമാസ വരുമാനം ലഭ്യമാകും.
നിശ്ചിതപദ്ധതി പൂർത്തിയായാൽ ആ പദ്ധതിയിൽ നിന്നുള്ള ലാഭം അവസാനം നിക്ഷേപകർക്ക് നൽകുന്നുണ്ട്. പിന്നീട് ആവശ്യമെങ്കിൽ പാർട്ണർഷിപ്പിൽ നിന്നു ഒഴിവാകാനും, അടുത്ത പദ്ധതിയിൽ തുടരാനും സൗകര്യം ഉണ്ട്.
കശ്മീർകുന്നിൽ ആരംഭിക്കുന്ന പ്രൈവറ്റ് ആഡംബര റസിഡൻസിൽ നിന്ന് 300 കോടി രൂപയാണ് ക്രൈറ്റർ റവന്യു പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലെ പാർട്ണർഷിപ്പ് സ്വീകരിക്കൽ പൂർത്തിയായെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.
ഓരോ പദ്ധതിയിലും ഭൂമി വാങ്ങൽ, അടിസ്ഥാന പ്രവർത്തനം, കെട്ടിടം നിർമാണം ആരംഭിക്കുന്ന അവസരത്തിലാണ് പാർട്ണർമാരെ ക്ഷണിക്കുന്നത്.
ഇതോടെ ഓരോ നിക്ഷേപകരും ആ പദ്ധതിയുടെ പാർട്ണർമാരായി മാറും. പൂർത്തീകരണത്തിനുശേഷം തുല്യമായാണ് പദ്ധതിയിൽ നിന്നുള്ള ലാഭം തിരിച്ചു നൽകുന്നത്.
തുടർന്നു വരുന്ന പദ്ധതിയിലും ഇവർക്ക് താൽപര്യമുണ്ടെങ്കിൽ പങ്കാളികളാകാമെന്നു ക്രൈറ്റർ മാനേജിങ് ഡയറക്ടർ ഇഫ്ലു റഹ്മാൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

