കൊച്ചി ∙ വെനസ്വേലയിലെ യുഎസ് സൈനിക നടപടി എണ്ണവിലയും കമ്മോഡിറ്റി വിലകളും കൂട്ടുമെന്നു വിലയിരുത്തൽ. വെള്ളിവിലയിൽ വലിയ കുതിപ്പിനുള്ള സാധ്യതയുമുണ്ട്. വെനസ്വേലയുടെ എണ്ണ നിക്ഷേപമാണ് അറിയപ്പെടുന്നതെങ്കിലും ആൻഡിസ് പർവത നിരകളിൽ ലക്ഷക്കണക്കിനു ടൺ വെള്ളി നിക്ഷേപവുമുണ്ട്.
അമേരിക്കൻ സൈനിക നടപടിക്കു തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ചൈനീസ് ചരക്കു വിമാനങ്ങളിൽ 847 ടൺ വെള്ളി കാരക്കാസിൽ നിന്നു കൊണ്ടുപോയി.
ഇവി, ഇലക്ട്രോണിക്സ്, സോളർ പാനൽ, മെഡിക്കൽ മേഖലകളിൽ വെള്ളിക്കു വലിയ ഡിമാൻഡുണ്ട്. അതാണ് ചൈന കിട്ടാവുന്നത്ര വെള്ളി കടത്താനുള്ള കാരണം. നിലവിൽ വെള്ളി കിലോഗ്രാമിന് 2.47 ലക്ഷം രൂപയാണു വില.
വെനസ്വേലയിലെ അനിശ്ചിതത്വം മൂലം വെള്ളി ലഭ്യതയിൽ വീണ്ടും ഇടിവുണ്ടാക്കാം. വില 2.6 ലക്ഷം കടന്നേക്കുമെന്നാണു വിലയിരുത്തലുകൾ.
ക്രൂഡ്ഓയിൽ
മഡുറോ ഭരണത്തിൽ വെനസ്വേലയിൽ പെട്രോളിനു വില എത്രയാണെന്നോ? ലീറ്ററിനു വെറും 3 രൂപ 15 പൈസ!
വെനസ്വേലയ്ക്ക് ആഗോള ക്രൂഡ് നിക്ഷേപത്തിന്റെ 20% ഉണ്ട്. 30300 കോടി ബാരൽ!
ചൈനയായിരുന്നു വെനസ്വേലൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. ഇന്ത്യൻ ഓയിലും റിലയൻസും എണ്ണം വാങ്ങിയിരുന്നു.
പക്ഷേ അമേരിക്കൻ ആധിപത്യത്തിൽ വെനസ്വേലയുടെ ക്രൂഡ് വിൽപനയിൽ ആദ്യം ഇടിവ് വരാം.
ഭാവിയിൽ അമേരിക്കൻ കമ്പനികൾ ഉൽപാദനം ഏറ്റെടുക്കുന്നതോടെ അതിൽ മാറ്റം വരുമെങ്കിലും. അതിനു മുൻപ് എണ്ണവിലയിലും ബാരലിന് ഏതാനും ഡോളർ വർധന വന്നേക്കാം.
ഓഹരിയും ലോഹങ്ങളും
എന്നാൽ, വെനസ്വേലയിലെ അനിശ്ചിതത്വം ചെമ്പ്, പിച്ചള തുടങ്ങിയ ലോഹങ്ങളുടെ വില വർധനയ്ക്ക് ഇടയാക്കിയേക്കും. ഇന്ത്യൻ ഓഹരി വിപണിയിൽ വെനസ്വേല അനക്കം സൃഷ്ടിക്കാൻ സാധ്യതയില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

