കേന്ദ്രസർക്കാരിനും എൽഐസിക്കും മുഖ്യ ഓഹരി പങ്കാളിത്തമുള്ള ‘സ്വകാര്യ ബാങ്ക്’ ആയ ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ ഊർജിതമാകുന്നു. ബാങ്കിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന എൽഐസിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് നിലവിൽ ഓഹരി പങ്കാളിത്തം.
ഇരുവർക്കുംകൂടി 94.72%. കേന്ദ്രം 30.48 ശതമാനവും എൽഐസി 30.24 ശതമാനവും ഓഹരികൾ വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്.
ആകെ 60.72%.
നിലവിലെ ഓഹരിവില പ്രകാരം 710 കോടി ഡോളറിന്റെ (ഏകദേശം 64,000 കോടി രൂപ) സമാഹരണം ലക്ഷ്യമിട്ടായിരിക്കും ഓഹരിവിൽപനയെന്നാണ് സൂചനകൾ. കേന്ദ്രസർക്കാരോ എൽഐസിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുംബൈ ആസ്ഥാനമായ ഐഡിബിഐ ബാങ്കിനെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന വേളയിലാണ് എൽഐസിയും കേന്ദ്രവും ചേർന്ന് ഓഹരി പങ്കാളിത്തവും എൽഐസി നിയന്ത്രണവും ഏറ്റെടുത്തത്.
നടപ്പു സാമ്പത്തിക വർഷം (2025-26) തന്നെ ഓഹരികൾ വിൽക്കാനാണ് ശ്രമമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേരത്തേ പറഞ്ഞിരുന്നു. ഓഹരി വിൽപന നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റും (ദിപം) വ്യക്തമാക്കിയിരുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്സ് എൻബിഡി, ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് എന്നിവയാണ് ഐഡിബിഐ ഓഹരികൾ ഏറ്റെടുക്കാൻ രംഗത്തുള്ളത്.
ശതകോടീശ്വരൻ ഉദയ് കൊട്ടക് നയിക്കുന്ന കൊട്ടക് ബാങ്കിനാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ഒരാൾക്ക് ഒരേസമയം രണ്ടു ബാങ്കുകളുടെ പ്രമോട്ടർ ആയിരിക്കാൻ കഴിയില്ല.
ഒന്നുകിൽ, ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വിറ്റൊഴിയണം. അല്ലെങ്കിൽ ഇരു ബാങ്കുകളെയും ലയിപ്പിക്കണം.
ഏറ്റെടുക്കൽ നടപടി വിജയിച്ചാൽ, കൊട്ടക് മഹീന്ദ്ര ബാങ്കും ഐഡിബിഐ ബാങ്കും തമ്മിൽ ലയിക്കേണ്ടി വരും.
കനേഡിയൻ ശതകോടീശ്വരനും ഇന്ത്യൻ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്സിന്റെ ഇന്ത്യ വിഭാഗമാണ് ഫെയർഫാക്സ് ഇന്ത്യ ഹോൾഡിങ്സ്. .
ഐഡിബിഐയെ ഫെയർഫാക്സ് ആണ് ഏറ്റെടുക്കുന്നതെങ്കിലും ലയനം നടപ്പാക്കേണ്ടി വരും. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായിരുന്ന എസ്ബിടിയെ കേന്ദ്രം എസ്ബിഐയിൽ ലയിപ്പിച്ചിരുന്നു.
2017ലായിരുന്നു മാതൃബാങ്കായ എസ്ബിഐയിൽ തിരുവനന്തപുരം ആസ്ഥാനമായ എസ്ബിടി ലയിച്ചത്.
ഓഹരികളുടെ പ്രകടനം
ഐഡിബിഐ ബാങ്ക് ഓഹരികൾ ഇന്ന് എൻഎസ്ഇയിൽ അവസാനത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 0.17% താഴ്ന്ന് 97.50 രൂപയിൽ. 1.04 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം ഈ വർഷം ഒക്ടോബർ 31ലെ 106.97 രൂപയാണ്.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 13.95% നേട്ടം നൽകിയ ഓഹരിയുമാണിത്.
സിഎസ്ബി ബാങ്ക് ഓഹരികൾ ഇപ്പോഴുള്ളത് 1.21% താഴ്ന്ന് 385.40 രൂപയിൽ. 6,674 കോടി രൂപയാണ് ഇതുപ്രകാരം വിപണിമൂല്യം.
ഇക്കഴിഞ്ഞ നവംബർ 10ന് രേഖപ്പെടുത്തിയ 447 രൂപയാണ് 52-ആഴ്ചയിലെ ഉയരം. ഒരുവർഷത്തിനിടെ ഓഹരി മുന്നേറിയത് 25.85%.
കൊട്ടക് മഹീന്ദ്ര ബാങ്ക്് ഓഹരികൾ 0.85% നേട്ടവുമായി 2,153.60ൽ ആണുള്ളത്.
വിപണിമൂല്യം 4.28 ലക്ഷം കോടി രൂപ. 2025 ഏപ്രിൽ 22ലെ 2,301.90 രൂപയാണ് 52-ആഴ്ചയിലെ ഏറ്റവും ഉയരം.
ഒരുവർഷത്തിനിടയിലെ നേട്ടം 21.43%.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

