സ്വർണവില വീണ്ടും മെല്ലെ കരകയറ്റം തുടങ്ങി. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുള്ളതിനാൽ സ്വർണവില വരുംദിവസങ്ങളിലും കൂടുമെന്നാണ് വിലയിരുത്തൽ.
പലിശനിരക്ക് കുറഞ്ഞാൽ ഡോളറും കടപ്പത്ര ആദായനിരക്കും (ബോണ്ട് യീൽഡ്) താഴും.
ഇത് സ്വർണനിക്ഷേപ പദ്ധതികളുടെ സ്വീകാര്യത കൂട്ടുകയും വില കൂടാനിടയാക്കുകയും ചെയ്യും. കേരളത്തിൽ ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 11,910 രൂപയായി.
200 രൂപ ഉയർന്ന് 95,280 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കൂടി 9,850 രൂപയായി.
വെള്ളിവില ഗ്രാമിന് 2 രൂപ താഴ്ന്ന് 188 രൂപ. ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 20 രൂപ ഉയർത്തി 9,795 രൂപയാണ്.
വെള്ളിവില മാറിയില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

