ഇലക്ട്രിക് ട്രാൻസ്വേഴ്സ് ടഗ്ഗുകൾ നിർമിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മാത്രം കപ്പൽശാലയെന്ന നേട്ടം സ്വന്തമാക്കാൻ കൊച്ചിൻ ഷിപ്യാഡ്. ഡെന്മാർക്ക് ആസ്ഥാനമായ ബഹുരാഷ്ട്ര ടോവേജ് കമ്പനിയായ സ്വിറ്റ്സറിനുവേണ്ടി 4 പുത്തൻ തലമുറ ഇലക്ട്രിക് ട്രാൻസ്വേഴ്സ് ടഗ് ബോട്ടുകളാണ് നിർമിക്കുക.
ഓരോന്നിനും 100 കോടി രൂപയാണ് ചെലവ്. മൊത്തം 500 കോടിയുടേതാണ് കരാർ.
പുതിയ കരാർ പ്രാദേശിക വ്യാവസായിക ശൃംഖലകൾക്ക് കരുത്താകുമെന്ന് കൊച്ചിൻ ഷിപ്യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്.
നായർ പറഞ്ഞു. കപ്പലുകളെ തുറമുഖത്തേക്ക് വലിച്ചടുപ്പിക്കാനും തള്ളിനീക്കാനും ഉപയോഗിക്കുന്നതാണ് ടഗ് ബോട്ടുകൾ.
അപകടത്തിൽപ്പെടുന്ന കപ്പലുകളെ വലിച്ചുനീക്കാനും (ടോവിങ്) ഇവ ഉപയോഗിക്കുന്നു.
ആഗോളതലത്തിൽ തുറമുഖ ടെർമിനലുകളിൽ ഉൾപ്പെടെ ടോവിങ് സേവനം നൽകുന്ന കമ്പനിയാണ് സ്വിറ്റ്സർ. ഇലക്ട്രിക് ടഗ് ഉപയോഗിക്കുന്നതുവഴി മലിനീകരണം വൻതോതിൽ കുറയ്ക്കാനാകും.
ഊർജവും ലാഭിക്കാം.
സ്വിറ്റ്സറിന്റെ ആഗോള ശൃംഖലയ്ക്കും ഇന്ത്യൻ തുറമുഖങ്ങൾക്കും വേണ്ടിയാണ് പുതിയ ഇലക്ട്രിക് ടഗ്ഗുകൾ നിർമിക്കുന്നത്. ഇതു സംബന്ധിച്ച താൽപര്യപത്രം നേരത്തേ കൊച്ചിൻ ഷിപ്യാഡും സ്വിറ്റ്സറും ഒപ്പുവച്ചിരുന്നു.
സമീപകാലത്തായി കൊച്ചിൻ ഷിപ്യാഡിന് നിരവധി പുതിയ ഓർഡറുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. മൊത്തം 20,000 കോടിയോളം രൂപയുടെ ഓർഡറുകളാണ് ഇപ്പോൾ കമ്പനിക്കുള്ളത്.
ഇന്നലെ 0.84% താഴ്ന്ന് എൻഎസ്ഇയിൽ 1,771.90 രൂപയിലായിരുന്നു കൊച്ചിൻ ഷിപ്യാഡ് ഓഹരികളുടെ വ്യാപാരം. കഴിഞ്ഞ ജൂൺ 6ന് രേഖപ്പെടുത്തിയ 2,545 രൂപയാണ് 52-ആഴ്ചത്തെ ഉയരം.
46,615 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

