എക്കാലത്തെയും സുഹൃത്തായ ചൈനയെ പിണക്കാതെതന്നെ യുഎസിനെയും സൗദി അറേബ്യയെയും ഒപ്പം നിർത്താൻ പുതിയ തന്ത്രവുമായി പാക്കിസ്ഥാൻ. ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റ് ആയശേഷം യുഎസുമായി കൂടുതൽ അടുക്കാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്.
പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ സമീപകാലത്തായി നിരവധിതവണ യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ചയും നടത്തി.
ട്രംപിനും കുടുംബത്തിനും നിലവിൽതന്നെ പാക്കിസ്ഥാനിൽ ക്രിപ്റ്റോകറൻസി മേഖലയിൽ ബിസിനസ് ബന്ധങ്ങളുണ്ട്. എണ്ണ പര്യവേക്ഷണ മേഖലയിലേക്ക് യുഎസ് കമ്പനികളെ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു.
ഇതിനുപുറമേ, നിലവിൽ പാക്കിസ്ഥാന്റെ ധാതുക്കളിലും യുഎസ് കണ്ണുവയ്ക്കുന്നുണ്ട്. അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ യുഎസിനെ ഒപ്പംകൂട്ടാനുള്ള നീക്കങ്ങളുടെ ഭാഗമായി പുതിയ തന്ത്രം പയറ്റുകയാണ് അസിം മുനീർ.
പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിൽ
വച്ചിരിക്കുന്നത്.
ധാതുക്കളുടെ വ്യാപാരം എളുപ്പമാക്കുകയാണ് പ്രധാന ലക്ഷ്യമെങ്കിലും ഇതുവഴി യുഎസുമായി കൂടുതൽ അടുക്കാനാണ് പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നത്. പാസ്നിയില് നിന്ന് ഏറെ അകലെയല്ല, ചൈനയുടെ നിക്ഷേപത്തോടെ സജ്ജമാകുന്ന ഗ്വാദർ തുറമുഖം.
എന്നാൽ, പാസ്നിയിലെ നിർദിഷ്ട
തുറമുഖം പൂർണമായും ധാതുക്കളുടെ കയറ്റുമതി ഉദ്ദേശിച്ചുള്ളതാണെങ്കിൽ ഗ്വാദർ ചൈനയുടെ വ്യാപാര, സൈനിക ആവശ്യങ്ങൾകൂടി നിറവേറ്റാനുള്ളതാണ്. ഇക്കാര്യത്തിൽ യുഎസിനും ഇന്ത്യയ്ക്കും ആശങ്കയുമുണ്ട്.
മാത്രമല്ല, പാസ്നിയിൽ നിന്ന് 150 കിലോമീറ്ററോളം മാത്രം അകലെയാണ് ഇറാനിൽ ഇന്ത്യ വൻതോതിൽ നിക്ഷേപത്തോടെ സജ്ജമാക്കുന്ന ചബഹാർ തുറമുഖം.
പാക്കിസ്ഥാനെ ആശ്രയിക്കാതെ
. എന്നാൽ, ചബഹാറിനും യുഎസ് അടുത്തിടെ ഇറാനുമേലുള്ള ഉപരോധം ബാധകമാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഉപരോധമുള്ളതിനാൽ ഒന്നരമാസത്തിനകം ചബഹാറിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിയും വരും ഇന്ത്യയ്ക്ക്.
ഈ പശ്ചാത്തലത്തിലാണ് സമീപത്തുതന്നെ പാക്കിസ്ഥാൻ പുതിയ തുറമുഖത്തിനായി ചരടുവലിക്കുന്നതെന്നത് ഇന്ത്യയ്ക്കും ഇറാനും വെല്ലുവിളിയാകും. അതേസമയം, അസിം മുനീറിന്റെ പ്രൊപ്പോസലിനോട് അനുകൂലമായി ഇതുവരെ ട്രംപ് ഭരണകൂടം പ്രതികരിച്ചിട്ടില്ല.
തുറമുഖത്തിന്റെ പ്രായോഗികതയും വിജയസാധ്യതയും സംബന്ധിച്ച് യുഎസിന് ഇപ്പോഴും ആശങ്കകളുമുണ്ട്.
ചൈനയെ മാത്രം ആശ്രയിച്ച് നിൽക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ അടുത്തിടെ പാക്കിസ്ഥാനിൽ ശക്തമായിരുന്നു. ഇതോടെയാണ് യുഎസിന് പുറമേ സൗദി അറേബ്യയും ഒപ്പംനിർത്താനുള്ള നീക്കങ്ങളും പാക്കിസ്ഥാൻ ശക്തമാക്കിയത്.
പാക്കിസ്ഥാനുമായി സൗദി അറേബ്യ പ്രതിരോധ രംഗത്ത് സഹകരിക്കാൻ തീരുമാനിച്ചതിനെ കരുതലോടെയാണ് കാണുന്നതെന്ന് അടുത്തിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]