
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി. പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ‘ഫ്രോഡ് പ്രൊട്ടക്ഷൻ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വയം തടയും. ഈ ആപ്പ് പിന്നീട് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ, ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കോഡുകൾ എന്നിവ പരിശോധിച്ചാണ് നടപടി. നിലവിൽ യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ലഭ്യമായ പദ്ധതി അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]