
കൊച്ചി∙ കേരളത്തിന്റെ ആയുർവേദ ചികിത്സാരീതികളെ കേരളത്തിനു പുറത്തു പ്രചരിപ്പിക്കാനായി കേന്ദ്ര ടൂറിസം വകുപ്പും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റിയും ചേർന്ന് ‘ആയുർവേദ കോളിങ്’ എന്ന ടാഗ്ലൈനിൽ മാർക്കറ്റിങ്, വിപണന മേളകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ മീറ്റിങ് ചെന്നൈ റോയപ്പെട്ട ഇ–ഹോട്ടലിൽ 8 ന് നടക്കും. ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടായിരിക്കും.
സംസ്ഥാനത്തെ ആയുർവേദ മേഖലയിലെ 40 പ്രമുഖ ഗ്രൂപ്പുകളാണ് കേരള ആയുർവേദത്തെ അവതരിപ്പിക്കുന്നത്. ആയുർവേദ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന വിവരം ഏജന്റുമാരെയും പൊതുജനങ്ങളെയും അറിയിക്കുകയും അതുവഴി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകളെ ആയുർവേദ ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തിക്കുകയുമാണു പ്രധാന ലക്ഷ്യം. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി എല്ലാ മെട്രോ നഗരങ്ങളിലും ബി2ബി മീറ്റുകൾ നടത്തുമെന്ന് കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]