
ചെന്നൈ ∙ ഓൾ ഇന്ത്യ ടോയ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ടിഎഐടിഎംഎ) നടത്തിയ ദേശീയതല മത്സരത്തിന്റെ 2 വിഭാഗങ്ങളിൽ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡിന് പുരസ്കാരം.‘പ്രിറ്റൻഡ് ആൻഡ് റോൾപ്ലേ’ വിഭാഗത്തിൽ ‘ഗിഗിൾസ്’ ബ്രാൻഡിനു കീഴിലുള്ള ലിറ്റിൽ ഹോം അയൺ, വാഷിങ് മെഷീൻ, ജ്യൂസർ എന്നിവയ്ക്കും ‘ടോപ് ക്ലാസിക് ടോയ്’ വിഭാഗത്തിൽ ഗിഗിൾസ് സൂപ്പർ ഡോക് പ്ലേസെറ്റിനുമാണ് അംഗീകാരം.
പുതുമയും ക്രിയാത്മകതയുമാണു നേട്ടത്തിലേക്ക് നയിച്ചതെന്ന് ഫൺസ്കൂൾ സിഇഒ ആർ.ജസ്വന്ത് പറഞ്ഞു.ഫൺസ്കൂൾ രാജ്യാന്തര, മാനുഫാക്ചറിങ് വിഭാഗങ്ങളുടെ വൈസ് പ്രസിഡന്റ് കെ.എ.ഷബീർ, മാർക്കറ്റിങ് ജനറൽ മാനേജർ ഫിലിപ് റോയപ്പൻ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എംആർഎഫ് ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനമാണ് ഫൺസ്കൂൾ ഇന്ത്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]