
തിരുവനന്തപുരം∙ വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ് മാർജിൻ 6 ശതമാനവും ബവ്റിജസ് കോർപറേഷൻ ഉയർത്തിയതോടെയാണു വില വർധിച്ചത്. മദ്യത്തിന് 12 ശതമാനം വരെയും വൈനിന് 6 ശതമാനം വരെയുമാണു വില വർധിച്ചത്.
വില വർധിപ്പിക്കുമെന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപന നേരിയ തോതിൽ ഉയർന്നിരുന്നു. ബവ്കോ വഴി ആകെ വിൽക്കുന്ന മദ്യത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് എഫ്എംഎഫ്എൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]