ന്യൂഡൽഹി ∙ ചെറുകാറുകൾക്ക് മാത്രമല്ല, നഷ്ടപരിഹാര സെസ് പിരിക്കുന്നത് അവസാനിപ്പിക്കുന്നതിനാൽ എസ്യുവി അടക്കമുള്ള വലിയ കാറുകളുടെ നികുതിഭാരവും കുറയും.
വലിയ കാറുകളുടെ
28 ശതമാനമായിരുന്നത് 40 ശതമാനമായി ഉയർത്തിയെങ്കിലും, ഇവയ്ക്കൊപ്പം നിലവിൽ വാങ്ങുന്ന 17% മുതൽ 22% വരെയുള്ള സെസ് ഒഴിവാകുമെന്നതിനാലാണ് ആകെ നികുതിഭാരം കുറയുന്നത്. ഉദാഹരണത്തിന് എസ്യുവിക്ക് നിലവിൽ 28% ജിഎസ്ടിയും 22% നഷ്ടപരിഹാര സെസും ബാധകമാണ്.
പുതിയ നികുതി 40 ശതമാനമാണ്. എന്നാൽ ഇതിനു പുറമേ സെസ് ഇല്ല.
ചുരുക്കത്തിൽ, നിലവിൽ ജിഎസ്ടിയും നികുതിയും ചേർത്ത് 45 ശതമാനം നികുതി നൽകിയിരുന്ന സ്ഥാനത്ത് ഇനി 40 ശതമാനമേ ബാധകമാകൂ.
ഫലത്തിൽ 5 ശതമാനത്തിന്റെ കുറവാണുണ്ടാവുക. എസ്യുവി ഗണത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് എൻജിൻ ശേഷി 1,500 സിസിക്കു മുകളിലായിരിക്കണം.
നീളം 4,000 മില്ലിമീറ്ററിൽ കൂടുതലും ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലിമീറ്ററിൽ കൂടുതലുമായിരിക്കണം.
അതേസമയം, 350 സിസിക്ക് മുകളിലുള്ള മോട്ടർ സൈക്കിളുകൾക്ക് നികുതിഭാരം കൂടാനാണ് സാധ്യത. നിലവിൽ ഇവയ്ക്ക് 3% സെസ് അടക്കം 31 ശതമാനമാണ് നികുതി.
സെപ്റ്റംബർ 22 മുതൽ ഇവയ്ക്ക് 40 ശതമാനമായി നികുതി ഉയരും.
ഇലക്ട്രിക് കാറുകൾക്ക് മാറ്റമില്ല
ഇലക്ട്രിക് കാറുകൾക്ക് നിലവിൽ ബാധകമായ 5% ജിഎസ്ടി തുടരും. 1,200 സിസി വരെ എൻജിൻ ശേഷിയും നീളം 4000 മില്ലിമീറ്ററിൽ താഴെയുമുള്ള പെട്രോൾ വാഹനങ്ങളെയും 1,500 സിസി വരെയുള്ള ഡീസൽ കാറുകളെയുമാണ് ചെറുകാറുകളായി കണക്കാക്കുന്നത്.
ഇവയുടെ ജിഎസ്ടി 28% ആയിരുന്നത് 18% ആയി കുറച്ചു. ഹൈബ്രിഡ്, എൽപിജി, സിഎൻജി വാഹനങ്ങൾക്കും ഈ ഇളവു ലഭിക്കും.
1,500 സിസിക്കു മുകളിലുള്ളവയ്ക്ക് നിലവിൽ 28 ശതമാനമായ ജിഎസ്ടി 40 ശതമാനമായി കൂട്ടി.
350 സിസിയിൽ കുറഞ്ഞ ബൈക്കുകൾക്കും ജിഎസ്ടി 18 ശതമാനമായി കുറയും. ഇവയ്ക്ക് മുകളിലുള്ളവയ്ക്ക് 40 ശതമാനമാണ് നികുതി.
കാറുകൾക്കു പുറമേ ബസ്, ട്രക്ക്, ആംബുലൻസ്, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കും നികുതി 18 ശതമാനമായി കുറയും. 1,500 സിസി വരെയുള്ള ഡീസൽ വാഹനങ്ങൾക്കും 1,200 സിസി വരെയുള്ള പെട്രോൾ വാഹനങ്ങൾക്കും നിലവിൽ യഥാക്രമം ഒരു ശതമാനവും 3 ശതമാനവും സെസ് ബാധകമാണ്.
ഇവയും ഒഴിവാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]