തിരുവനന്തപുരം ∙ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ടിക്കറ്റ് വിൽപനയും ‘ബംപർ’ റെക്കോർഡിലേക്ക്. ഉത്രാടം വരെയുള്ള കണക്കുകൾ പ്രകാരം 37 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഉത്രാടദിനത്തിൽ മാത്രം 1.96 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ടിക്കറ്റ് വിൽപനയിൽ മുന്നിൽ പാലക്കാടും തിരുവനന്തപുരവും.
90 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകൾ അച്ചടിക്കുന്നതിനാണ് ലോട്ടറി വകുപ്പിന് അനുമതിയുള്ളത്. വരും ദിവസങ്ങളിൽ വിൽപന കൂടുമെന്ന് ഉറപ്പായതോടെ ഇത്തവണ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കാൻ ഒരുങ്ങുകയാണ് ഭാഗ്യക്കുറി വകുപ്പ്. ഈ മാസം 20നാണ് നറുക്കെടുപ്പ്. കഴിഞ്ഞ തവണ തിരുവോണം ബംപർ 67,50,000 ടിക്കറ്റുകളാണ് അച്ചടിച്ചത്, 66,55,914 എണ്ണവും വിറ്റു.