
പ്രവർത്തനചട്ടങ്ങളിൽ വ്യാപകമായ ലംഘനങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോളിസിബസാർ ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് 5 കോടി രൂപ പിഴയിട്ട് ഇൻഷുറൻസ് റുഗലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). 1938ലെ ഇൻഷുറൻസ് നിയമം, 2017ലെ ഐആർഡിഎഐ (ഇൻഷുറൻസ് വെബ് അഗ്രഗ്രേറ്റേഴ്സ്) റഗുലേഷൻസ് നിയമം എന്നിവ പ്രകാരം 10ലേറെ ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.
∙ പോളിസിബസാർ സ്വന്തം വെബ്സൈറ്റിൽ ചില ഇൻഷുറൻസ് ഉൽപന്നങ്ങളെ ‘‘ടോപ്’’, ‘‘ബെസ്റ്റ്’’ എന്നിങ്ങനെ വിഭാഗങ്ങളിലുൾപ്പെടുത്തി റേറ്റിങ് നൽകിയെന്നതാണ് ഒരു ചട്ടലംഘനം.
ഇത്തരത്തിൽ ടോപ്, ബെസ്റ്റ്, നമ്പർ വൺ തുടങ്ങിയ വിശേഷണങ്ങൾ നൽകാൻ ചട്ടം അനുവദിക്കുന്നില്ല. ടോപ്, ബെസ്റ്റ് ഉൽപന്നങ്ങൾ എന്ന് റേറ്റിങ് നൽകി പ്രമോട്ട് ചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നും ഏത് മാനദണ്ഡപ്രകാരമാണ് റേറ്റിങ് നൽകിയതെന്ന് വ്യക്തമാക്കാൻ പോളിസിബസാറിന് കഴിഞ്ഞില്ലെന്നും ഐആർഡിഎഐ ചൂണ്ടിക്കാട്ടി.
∙ പോളിസിബസാറിൽ ഉന്നത പദവികൾ വഹിച്ചിരുന്നവർ അതേസമയത്തുതന്നെ മറ്റ് കമ്പനികളുടെ ഡയറക്ടർ പദവികളും വഹിച്ചു. ഐആർഡിഎഐയിൽ നിന്ന് മുൻകൂർ അനുമതി തേടാതെയായിരുന്നു ഇത്.
മുൻകൂർ അനുമതി തേടാത്തതിന് പോളിസിബസാർ പിന്നീട് ക്ഷമാപണം നടത്തി. നിലവിൽ ആരും മറ്റ് കമ്പനികളിൽ ഡയറക്ടർ പദവി വഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
∙ ഇൻഷുറൻസ് കമ്പനികളിലേക്ക് അടയ്ക്കേണ്ട
പ്രീമിയം, ഉപഭോക്താക്കളിൽ നിന്ന് പോളിസിബസാർ തന്നെ ശേഖരിച്ചിരുന്നു. എന്നാൽ, ഈ തുക അതത് കമ്പനികൾക്ക് നൽകാൻ പോളിസിബസാർ 3 മുതൽ 30 ദിവസംവരെ കാലതാമസം വരുത്തി.
പലർക്കും സമയത്ത് ഇൻഷുറൻസ് പരിരക്ഷ കിട്ടാതിരിക്കുന്നതിലേക്ക് നയിക്കാവുന്ന ഗുരുതര വീഴ്ചയാണിത്. ഈ ചട്ടലംഘനത്തിനുമാത്രം ഒരു കോടി രൂപ പിഴവിധിച്ചു.
∙ ടെലിമാർക്കറ്റിങ് വഴി വിതരണം ചെയ്യുന്ന പോളിസികൾ ഓതറൈസ്ഡ് വെരിഫയർ വഴി സാധൂകരിക്കേണ്ടതുണ്ട്.
4.32 ലക്ഷം പോളിസികൾ പരിശോധിച്ചതിൽ 97,780 പോളിസികൾ ഇത്തരത്തിൽ വെരിഫൈ ചെയ്തിട്ടില്ല.
∙ ഇൻഷുറൻസ് വെബ് അഗ്രഗ്രേറ്റർ കമ്പനികൾ അതത് ഉൽപന്നങ്ങളുടെ വെബ്സൈറ്റുകളും പേരും സ്വയംകൈകാര്യം ചെയ്യണമെന്നാണ് ചട്ടം. പോളിസിബസാറിന്റെ വെബ്സൈറ്റും പേരും കൈകാര്യം ചെയ്തിരുന്നത് മാതൃകമ്പനിയായിരുന്നു.
ഈയിനത്തിൽ ഡൊമെയ്ൻ നെയിം ഉപയോഗിക്കുന്നതിന് മാതൃകമ്പനിക്ക് പോളിസിബസാർ ലൈസൻസ് ഫീസും നൽകിയിരുന്നു.
∙ ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ പൈസബസാറിന്റെ വെബ്സൈറ്റിൽ നിന്ന് പോളിസിബസാറിന്റെ വെബ്സൈറ്റിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ലിങ്കുകളും കണ്ടെത്തി. ഇത്തരത്തിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളെ മറ്റൊരു വെബ്സൈറ്റിലേക്ക് ആകർഷിക്കാൻ മുൻകൂർ അനുമതി തേടിയില്ല.
∙ അധികരിച്ച കമ്മിഷൻ, കോൾ റെക്കോർഡുകൾ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
45 ദിവസത്തിനകം 5 കോടി രൂപ പിഴയടയ്ക്കണമെന്നാണ് ഉത്തരവ്.
ഇതിനെതിരെ സെക്യൂരിറ്റീസ് അപ്ലറ്റ് ട്രൈബ്യൂണലിനെ (എസ്എടി) സമീപിക്കാൻ കമ്പനിക്ക് കഴിയും. നേരത്തേ പോളിസിബസാർ ഇൻഷുറൻസ് വെബ് അഗ്രഗ്രേറ്റർ ആയി പ്രവർത്തിച്ചപ്പോഴുള്ള ചട്ടലംഘനങ്ങളുടെ പേരിലാണ് നടപടി.
അന്നു കമ്പനിയുടെ പേര് പോളിസി ബസാർ വെബ് അഗ്രഗ്രേറ്റർ എന്നായിരുന്നു. തുടർന്ന്, 2024 ഫെബ്രുവരിയിലാണ് കമ്പനിക്ക് കോംപസിറ്റ് ബ്രോക്കർ ലൈസൻസ് ലഭിക്കുന്നത്.
2008ൽ സ്ഥാപിതമായ കമ്പനിയാണ് പോളിസിബസാർ. പി.ബി.
ഫിൻടെക് ആണ് മാതൃകമ്പനി. ഐആർഡിഎഐ പിഴ വിധിച്ച പശ്ചാത്തലത്തിൽ ഇന്ന് പി.ബി.
ഫിൻടെക് ഓഹരികൾ എൻഎസ്ഇയിൽ 2 ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം ചെയ്തത്.
പോളിസിബസാറിന് പിഴ വിധിച്ചത് ഉപഭോക്താക്കളെ തൽക്കാലം ബാധിക്കില്ല. അതേസമയം, ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നവർ ഇത്തരം കമ്പനികൾ സമയബന്ധിതമായ അത് അതത് ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കൈമാറുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]