
ഇന്ത്യാ പോസ്റ്റ് വിവിധ പലിശ നിരക്കുകളിൽ വിവിധ കാലാവധിയുള്ള സമ്പാദ്യ പദ്ധതികൾ രാജ്യത്തെ നിക്ഷേപകർക്കായി ഒരുക്കിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സുരക്ഷയ്ക്കായുള്ള സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS) ആണ്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 60 വയസോ അതിലധികമോ പ്രായമുള്ളവർക്കായുള്ള ഈ പദ്ധതി, ഭദ്രമായ വരുമാന സ്രോതസ്സായി വിശ്രമകാല ജീവിതത്തെ സുരക്ഷിതമാക്കുന്നു.
സ്വയം വിരമിക്കൽ (VRS) സ്വീകരിച്ചവർക്കും ഈ പദ്ധതിയിൽ നിക്ഷേപം നടത്താവുന്നതാണ്. അക്കൗണ്ട് വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ മാത്രമേ തുറക്കാൻ കഴിയൂ.റിട്ടയർമെന്റ് ജീവിതം സാമ്പത്തികമായി ഭദ്രവും മാനസികമായി സ്വസ്ഥവും ആയിരിക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്ന് കോട്ടയം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് സ്വാതി രത്ന എസ് പറഞ്ഞു.
ഇരു പങ്കാളികൾക്കും അക്കൗണ്ട് തുറക്കാൻ വ്യക്തിഗതമായി യോഗ്യതയുണ്ടെങ്കിൽ, ഇരുവർക്കും പരമാവധി 30 ലക്ഷം രൂപ വരെ ഓരോ അക്കൗണ്ടിലും നിക്ഷേപിക്കാമെന്ന് അവർ വ്യക്തമാക്കി.
SCSS- ലേക്കുള്ള നിക്ഷേപത്തിന്റെ പ്രധാന ആകർഷണങ്ങളിവയാണ്:
∙നിലവിൽ 8.2% പലിശ നിരക്ക്
∙ഒറ്റത്തവണ നിക്ഷേപ രീതിയിൽ രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്
∙പരമാവധി നിക്ഷേപം: 30 ലക്ഷം രൂപ
∙കുറഞ്ഞ നിക്ഷേപ തുക: 1,000 രൂപ
∙നിക്ഷേപ കാലാവധി 5 വർഷം
∙ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യം ലഭിക്കും.
SCSS നിക്ഷേപം വഴി നിക്ഷേപകർക്ക് കൃത്യമായ പലിശ വരുമാനവും കാലാവധി പൂർത്തിയാകുമ്പോൾ മുഴുവൻ നിക്ഷേപ തുകയും ലഭ്യമാകും.
അടുത്തിടെ വിരമിച്ചവർക്കും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി ഉയർന്ന സുരക്ഷയും ഉറപ്പുള്ള വരുമാനവുമാണ് വാഗ്ദാനം ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]