
വലിയ ചുവട് വയ്പ്പ്, ഇനി ഹൈലൈറ്റ് മാൾ സോളാറിൽ പ്രവർത്തിക്കും| Hilite Mall Thrissur| Manorama Online Sampadyam
വ്യവസായ മന്ത്രിയും ഇൽകെൽ ചെയർമാനുമായ പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദും, ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസും ടേം ഷീറ്റ് കൈമാറുന്നു
കോഴിക്കോട്/ തൃശ്ശൂർ∙ രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സൗരോർജ ഷോപ്പിങ് മാളാകാൻ ഹൈലൈറ്റ്. ഇൻകെൽ ലിമിറ്റഡുമായി ചേർന്ന് ഹൈലൈറ്റ് മാളുകളുടെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഇനി സൗരോർജ്ജത്തിലൂടെ സ്വന്തമായി ഉത്പാദിപ്പിക്കും.
ആദ്യഘട്ടത്തിൽ ഹൈലൈറ്റിന്റെ കോഴിക്കോട്, തൃശ്ശൂർ മാളുകളിലായിരിക്കും സോളാർ പ്ലാന്റുകൾ വരുന്നത്. ഇതോടെ ഹൈലൈറ്റ് മാൾ 100% സോളാർ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാൾ ശൃംഖലയായി ചരിത്രം സൃഷ്ടിക്കുകയാണ്.
നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നാല് മാളുകൾക്ക് പുറമെ 6 പുതിയ മാളുകളുടെയും നിർമാണം പുരോഗമിക്കുന്നുണ്ട്, ഹൈലൈറ്റിന്റെ എല്ലാ പ്രൊജക്ടുകളും സുസ്ഥിര വികസന ആശയത്തെ ആസ്പദമാക്കിയുള്ളവയാണ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രിയും ഇൽകെൽ ചെയർമാനുമായ പി.രാജീവിന്റെ സാന്നിദ്ധ്യത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദും, ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസും ടേം ഷീറ്റ് കൈമാറി.
മാളുകളിലെ മുഴുവൻ ലൈറ്റ്, എലിവേറ്ററുകൾ, എയർ കണ്ടീഷനിങ്, ഫുഡ് കോർട്ടുകൾ, പാർക്കിങ് ഏരിയകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവയെല്ലാം ഇനി 100%വും സോളാറിലായിരിക്കും പ്രവർത്തിക്കുന്നത്. 48,000 യൂണിറ്റിലധികം വൈദ്യുതി കോഴിക്കോട് മാളിന് 8 മെഗാവാട്ടിന്റെയും തൃശ്ശൂരിന് 3 മെഗാവാട്ട് ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകളും, ഹൈലൈറ്റ് മാൾ കോഴിക്കോട് 1 മെഗാവാട്ടിന്റെ റൂഫ്ടോപ്പ് സിസ്റ്റവും ഉൾപ്പെടുന്നു.
ദിവസേന 48,000 യൂണിറ്റിലധികം വൈദ്യുതി ഉൽപ്പാദിപ്പിക്കപ്പെടും.
സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും സംരംഭക-പരിസ്ഥിതി ഉത്തരവാദിത്തങ്ങൾക്ക് കരുത്തു പകരുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രതിജ്ഞബദ്ധരാണെന്ന് ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസ് പറഞ്ഞു. mo-homestyle-solarpanel mo-homestyle-rooftopsolarplant mo-news-common-electricity 7q27nanmp7mo3bduka3suu4a45-list 3kthn2p4fada9b8j52gmmfc6tq 1uemq3i66k2uvc4appn4gpuaa8-list mo-business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]