
ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച (ജൂൺ 6) ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധിയില്ല. എൻഎസ്ഇയും ബിഎസ്ഇയും പതിവുപോലെ പ്രവർത്തിക്കും.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും (ബിഎസ്ഇ) പൊതു അവധി ദിവസങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ജൂൺ 6 ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ വിപണിക്ക് ബക്രീദ് അവധിയില്ല.
ഓഗസ്റ്റിലാണ് ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇനി അടുത്ത പൊതു അവധിയുള്ളത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15നും (വെള്ളി) വിനായക ചതുർഥിദിനമായ ഓഗസ്റ്റ് 27നും (ബുധൻ) അവധിയാണ്.
ഒക്ടോബർ 2 ഗാന്ധിജയന്തി/ദസ്സറ (വ്യാഴം), ഒക്ടോബർ 21 ദീപാവലി (ചൊവ്വ), ഒക്ടോബർ 22 ദീപാവലി ബലിപ്രതിപാദ (ബുധൻ), നവംബർ 5 ഗുരു നാനക് ജയന്തി (ബുധൻ), ഡിസംബർ 25 ക്രിസ്മസ് (വ്യാഴം) എന്നിവയാണ് ഈ വർഷത്തെ മറ്റ് പൊതു അവധി ദിനങ്ങൾ. ഒക്ടോബറിൽ അടുത്തടുത്ത് രണ്ട് ദിവസങ്ങളിൽ പൊതു അവധി വരുന്നു എന്നത് പ്രത്യേകതയും അപൂർവവുമാണ്.
മാത്രമല്ല, ഒക്ടോബർ 21നാണ് ഓഹരി വിപണിയിൽ ഈ വർഷത്തെ മുഹൂർത്ത വ്യാപാരവും. അതേസമയം, ജൂൺ 6ന് നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്നത് റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനത്തിലേക്കാണ്.
പലിശനിരക്കിൽ ബംപർ ഇളവ് പ്രഖ്യാപിക്കുമോ റിസർവ് ബാങ്ക്? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]