
ഗ്രൗണ്ട് ഹാൻഡ്‍ലിങ് ബിസിനസിലേക്ക് അദാനി | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Malayala Manorama Online News Adani Group Eyes Ground Handling Business After Celebi Ban | Malayala Manorama Online News
ന്യൂഡൽഹി∙ ടർക്കിഷ് കമ്പനിയെ വിലക്കിയതിനു പിന്നാലെ, വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സേവനം നൽകുന്ന ബിസിനസിലേക്ക് കടക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഗ്രൗണ്ട് ഹാൻഡ്‍ലിങ് സേവനം നൽകിയിരുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിനെ കേന്ദ്രം മേയ് പകുതിയോടെയാണ് വിലക്കിയത്.
പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെയുള്ള ആദ്യ സർക്കാർ നടപടിയായിരുന്നു ഇത്. സെലിബിയിലെ ജീവനക്കാരെ മറ്റ് കമ്പനികളിൽ വിന്യസിച്ചാണ് പല വിമാനത്താവളങ്ങളിലെയും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നത്.
പുതിയ കമ്പനികളെ ടെൻഡർ വഴി നിയോഗിക്കാനുള്ള ഒരുക്കത്തിലുമാണ് വിമാനത്താവളങ്ങൾ. ഗ്രൗണ്ട് ഹാൻഡ്‍ലിങ് ബിസിനസിലേക്ക് കടക്കുകയാണെന്ന് അദാനി എയർപോർട്ട് ഹോൾഡിങ്സ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാലാണ് അറിയിച്ചത്. ടെൻഡർ നടപടികളിൽ അദാനി ഗ്രൂപ്പും പങ്കെടുക്കും. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Adani Group’s entry into ground handling marks a significant shift in India’s airport sector.
Following the ban on Celebi, Adani plans to participate in upcoming tenders to secure ground handling contracts at major airports.
mo-business-adanigroup mo-auto-airport mo-business-business-news 7q27nanmp7mo3bduka3suu4a45-list 2kc7j4egoj5b3nascmfvgefk13 1uemq3i66k2uvc4appn4gpuaa8-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]