കൊച്ചി ∙ ഉലുവ മാത്രമല്ല, ഉലുവ ഇലയും ഇനി സുഗന്ധവ്യഞ്ജനം. സ്പൈസസ് ബോർഡാണ് ഉണക്കിയ ഉലുവ ഇല സുഗന്ധ വ്യഞ്ജന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ, പട്ടികയിലെ 53 –ാം അംഗമായി ഉലുവ ഇല മാറി. 

1986 ലെ സ്പൈസസ് ബോർഡ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് അസാധാരണ ഗസറ്റായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഉലുവ ഇലയും പട്ടികയിൽ ഉൾപ്പെട്ടത്. വൈറ്റമിൻ സിയും വൈറ്റമിൻ എയും ബീറ്റ കരോട്ടിനുമൊക്കെയുള്ള ഉലുവ ഇലകൾ ഭക്ഷണത്തിലും ആയുർവേദ ഔഷധങ്ങളിലുമൊക്കെ ഉൾപ്പെടുത്താറുണ്ട്.  ഉലുവയുടെ പച്ച ഇല മരവിപ്പിച്ച് ഉണക്കി ‘കസൂരി മേത്തി’ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Fenugreek leaves are now officially a spice. The Spices Board’s inclusion of dried fenugreek leaves, known as ‘Kasuri Methi,’ adds a valuable new ingredient to the list of recognized spices in India.