ചുങ്കപ്പോരിൽ തകിടംമറിഞ്ഞ് റബർ; കുരുമുളകും വെളിച്ചെണ്ണയും മേലോട്ട്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ | റബർ വില | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Rubber price down | Kerala Commodity | Malayala Manorama Online News
ചുങ്കപ്പോരിൽ തകിടംമറിഞ്ഞ് റബർ; കുരുമുളകും വെളിച്ചെണ്ണയും മേലോട്ട്, ഇന്നത്തെ അങ്ങാടി വില ഇങ്ങനെ
Image : iStock/hadynyah
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. ചൈനയിലെയും മറ്റും വാഹന നിർമാതാക്കളെ ട്രംപിന്റെ പകരച്ചുങ്കം സാരമായി ബാധിച്ചേക്കുമെന്ന ഭീതി റബറിനു തിരിച്ചടിയാവുകയായിരുന്നു.
ഡിമാൻഡ് കുറയുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് വില താഴുന്നത്. ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് ഒറ്റയടിക്ക് 4 രൂപ കുറഞ്ഞു.
ഇതിന്റെ പ്രതിഫലനം കേരളത്തിലും അലയടിച്ചു. സംസ്ഥാനത്ത് ഒരു രൂപയാണ് കുറഞ്ഞത്.
കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ കയറ്റം തുടരുന്നു. കുരുമുളക് അൺ-ഗാർബിൾഡിന് 300 രൂപ ഉയർന്നപ്പോൾ വെളിച്ചെണ്ണ നേടിയത് 100 രൂപയുടെ വർധന.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറിയില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില താഴ്ന്നതലത്തിൽ തുടരുന്നു.
ചോക്ലേറ്റ് നിർമാതാക്കളിൽ നിന്ന് വരംദിവസങ്ങളിൽ വലിയ ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷകൾ. ഇതു വിലയെ സ്വാധീനിച്ചേക്കും.
ഐവറി കോസ്റ്റ് ഉൾപ്പെടെ ലോകത്തെ മുൻനിര ഉൽപാദക രാജ്യങ്ങൾ വരൾച്ചയുടെ പിടിയിലുമാണ്. ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഡിമാൻഡിന്റെ കരുത്തിൽ മെല്ലെ കയറുകയാണ് ഏലയ്ക്കാ വില.
ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്കുകൾ പൂർണമായും വിറ്റഴിയുന്നതും കർഷകർക്ക് നൽകുന്നത് മികച്ച പ്രതീക്ഷകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Kerala Commodity Price: Rubber price falls, Black Pepper and Coconut Oil rise.
mo-business-rubber-price 134mt4lu01ou6q68t62ca4mthn mo-food-blackpepper mo-business-commodity-price mo-business-business-news 7q27nanmp7mo3bduka3suu4a45-list 6u09ctg20ta4a9830le53lcunl-list
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]