കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തി മടങ്ങിയതിന് പിന്നാലെ വൈറലായി നഗരത്തിലെ ഒരു ബിസിനസ് സ്ഥാപനം. കഴിഞ്ഞ മാസം 22,23 തീയതികളിലാണ് അജിത് ഡോവൽ തിരുവനന്തപുരത്ത് രഹസ്യ സന്ദർശനം നടത്തിയത്.
ഐഎസ്ആർഒയുടെ ഉപഗ്രഹ വിക്ഷേപണ പരാജയവുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു ദൗത്യമെന്നറിയുന്നു.
തുമ്പയിലെ വിഎസ്എസ്യിലെത്തിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം രാവിലെ എട്ടോടെയാണ് പഴവങ്ങാടിയിലെ ‘മഹാ ചിപ്സ്’ എന്ന കടയിൽ ഡോവലും സംഘവും എത്തിയത്.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്താണ് തിരുവനന്തപുരത്തുകാർക്കിടയിൽ പ്രശസ്തമായ മഹാ ചിപ്സുള്ളത്.
തമിഴ്നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് തിരുവനന്തപുരത്തെത്തി ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയ സ്ഥാപനമാണിത്. നാഗർകോവിൽ സ്വദേശിയായ വിജയകുമാറാണ് കടയുടമ.
തന്റെ ഒമ്പതാം വയസിൽ മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പമാണ് വിജയകുമാർ തിരുവനന്തപുരത്ത് എത്തിയത്. നാട്ടിലെ സാഹചര്യങ്ങൾ മോശമായിരുന്നത് കൊണ്ട് തൊഴിലന്വേഷിച്ചായിരുന്നു വരവ്.
ആദ്യം കിള്ളിപ്പാലത്തുള്ള ഒരു സൈക്കിൾ കടയിലും പിന്നീട് ലോട്ടറി വ്യാപാരിയായും വിജയകുമാർ ജോലി നോക്കി. പിന്നീട് ചാലയിൽ മിക്സ്ചറും പലഹാരങ്ങളും വിൽക്കുന്ന കടയില്‍ സഹായിയായി.
19–ാമത്തെ വയസിൽ ഉന്തുവണ്ടിയിൽ ചിപ്സ് കച്ചവടം ആരംഭിച്ചു. അതാണ് വളർന്ന് മഹാ ചിപ്സായത്.
പഴവങ്ങാടി, വെള്ളയമ്പലം, കിഴക്കേകോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളിൽ ഷോറൂമുകളുണ്ട്.
ചിപ്സിന് പുറമെ തിരുവനന്തപുരത്ത് പ്രശസ്തമായ ബോളി, തെരളി തുടങ്ങിയ പലഹാരങ്ങളും വിവിധ പായസങ്ങളും ഇപ്പോൾ മെനുവിലുണ്ട്. ഇതിനായി ‘മഹാ ബോളി’ എന്നൊരു കട
കൂടി തൊട്ടടുത്തുണ്ട്. സാധാരണ രാവിലെ ഒമ്പത് മണിക്കാണ് കട
തുറക്കുന്നത്. ശബരിമല സീസണായതിനാൽ ഇത് എട്ട് മണിയിലേക്ക് മാറ്റിയിരുന്നു.
ഇത് മനസിലാക്കി രാവിവെ എട്ട് മണിയോടെയാണ് ഡോവൽ എത്തിയത്. ഈ സമയങ്ങളിൽ തിരക്ക് കുറവായിരിക്കുമെന്ന് മനസിലാക്കിയാകണം എത്തിയതെന്ന് ജീവനക്കാർ പറയുന്നു.
കടയിൽ നിന്ന് ചിപ്സ് വാങ്ങിയാണ് ഡോവൽ മടങ്ങിയത്. ഡോവലിന് പുറമെ പ്രശസ്താരയ ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ, ബിസിനസുകാർ തുടങ്ങിയവരും മഹാ ചിപ്സിൽ എത്താറുണ്ടെന്നും ജീവനക്കാർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

